മൂന്ന് പതിറ്റാണ്ടായി പാലത്തിനായി രണ്ട് ഗ്രാമങ്ങളുടെ കാത്തിരിപ്പ്.
തരുവണ : പുഴയോട് ചേർന്ന രണ്ട് ഗ്രാമങ്ങൾ പാലത്തിനായി കാത്തിരിക്കുന്നു. പടിഞ്ഞാറത്തറ-വെളളമുണ്ട ഗ്രാമ പഞ്ചായത്തുകളുടെ കരകളിലെ പാലിയാണയും, തേർത്ത് കുന്നിലെ പ്രദേശവാസികളുമാണ് മൂന്ന് പതിറ്റാ ണ്ടിലേറെയായി ആവശ്യം ഉന്നയിക്കുന്നത്. പാലിയാണ ഭാഗക്കാർക്ക് പടിഞ്ഞാറത്തറ ,കൽപ്പറ്റ ഭാഗത്തേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തിപ്പെടാൻ എളുപ്പമാകും ഇവിടെ പാലം വന്നാൽ. പാലമില്ലാത്തതിനാൽ കിലോമീറ്ററുകൾ സഞ്ചരിച്ച് തരുവണ എത്തിയാലെ മറ്റ് പ്രധാന സ്ഥലത്തേക്ക് എത്തിപ്പെടാൻ കഴിയൂ. പാലം വന്നാൽ തേർത്ത് കുന്ന് ഭാഗക്കാർക്ക് മാനന്തവാടി ഉൾപ്പെടെയുള്ള ടൗണിലേക്ക് എത്തിപ്പെടാനും ഉപകാരപ്രദമാണ്.നിരവധി വിദ്യാർത്ഥികൾ, ആദിവാസി കുടുംബങ്ങൾ, രോഗികളെല്ലാം പാലമില്ലാത്തതിനാൽ ദൂരങ്ങൾ താണ്ടേണ്ടി വരുന്നു. മഴക്കാലമായാൽ ദുരിതം കൂടും. നാട്ടുകാർ സ്വന്തം നിർമിച്ച താൽക്കാലിക പാലത്തിലൂടെയാണ് അപകടം നിറഞ്ഞ യാത്ര. വർഷക്കാലത്ത് ഈ പാലം ഒലിച്ച് പോകും. വേനലാവുന്നതോടെ നാട്ടുകാർ പിരിവിട്ട് മരപ്പാലം പണിയും. കൽപ്പറ്റ, മാനന്തവാടി നിയോജക മണ്ഡലത്തിൽ പെട്ട അതിർത്തി സ്ഥലങ്ങളായതിനാൽ പലപ്പോഴും ഫണ്ട് വിനയോഗത്തിൽ ആശയകുഴപ്പമുണ്ടാക്കുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിലെയുംത്രിതല പഞ്ചായത്ത് സ്ഥാപനങ്ങൾ സഹകരിച്ചാൽ എളുപ്പത്തിൽ കോൺഗ്രീറ്റ് പാലം നിർമിക്കാമെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിച്ച് വിവിധ ഫണ്ടുകൾ ഏകീക കരിച്ച് പാലം നിർമാണത്തിനായി പ്രവർത്തിച്ചാലെ പാലം എന്ന സ്വപ്നം പൂവണിയുകയുള്ളൂ. പുതുശേരിക്കടവ് പാലം കഴിഞ്ഞാൽ കക്കടവ് പാല മാണ് ഈ ഭാഗക്കാർക്ക് മറുകര എത്താനുള്ള മാർഗമുള്ളൂ. ഏകദേശം മൂന്നര കിലോമീറ്റർ ദൈർഘ്യമുണ്ട് ഇവ തമ്മിൽ .തേർത്ത് കുന്ന് ഭാഗമാണ് പാലം നിർമാണത്തിന് അനുയോജ്യം.ഇരു ഭാഗത്തും പുഴയോട് ചേർന്ന് തന്നെ അപ്രോച്ച് ടാറിംഗ് റോഡുമുണ്ട്.ഏറ്റവും കൂടുതൽ ജനവാസസ്ഥലങ്ങളും ഈ ഭാഗത്താണ്.
Leave a Reply