December 11, 2024

തരുവണ-പാലിയാണ-കക്കടവ് റോഡില്‍ യാത്രാദുരിതം

0
Img 20241129 Wa0023

പാലിയാണ: വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകളെ കക്കടവ് പാലം വഴി ബന്ധിപ്പിക്കുന്ന തരുവണ- പാലിയാണ-കക്കടവ് റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരമായില്ല. തരുവണ-കക്കടവ് വെണ്ണിയോട്-കോട്ടത്തറ-മുണ്ടേരി-കല്‍പ്പറ്റ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് സര്‍വീസ് റോഡിന്റെ ദുരവസ്ഥ മൂലം നിലയ്ക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ദിവസവും രാവിലെ ഒരുതവണ കക്കടവിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് മുണ്ടക്കുറ്റിയിലേക്ക് നീട്ടണമെന്ന് ആവശ്യത്തിന് റോഡിന്റെ ശോച്യാവസ്ഥ നിമിത്തം പരിഗണന ലഭിക്കുന്നില്ല.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തരുവണ-കക്കടവ് റോഡ്. കക്കടവില്‍ അഞ്ചു കോടി രൂപ ചെലവില്‍ പാലം പണിതതോടെ റോഡ് വികസനം സാധ്യമാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. അത് അസ്ഥാനത്തായി. റോഡ് വികസനത്തിന് പഞ്ചായത്ത് ഭരണാധികാരികളെ ബസ് ഉടമകളും നാട്ടുകാരും നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകുന്നില്ല.

റോഡില്‍ പല സ്ഥലത്തും ആവശ്യത്തിന് വീതി ഇല്ല. മറ്റുവാഹനങ്ങള്‍ക്കു സുഗമമായി അരികുകൊടുക്കാന്‍ കഴിയില്ല. മൂന്ന് മീറ്റര്‍ ടാറിംഗ് ഒഴികെ ഭാഗങ്ങള്‍ കാടുമൂടിയിരിക്കയാണ്. എട്ടുമീറ്ററോളം വീതിയില്‍ വികസിപ്പിക്കാവുന്നതാണ് റോഡ്. പാതയോടു ചേര്‍ന്നാണ് ജലവിതരണക്കുഴലുകള്‍ ഇടുന്നതിന് ആഴത്തില്‍ ചാല്‍

എടുത്തത്. ഇത് അപകടങ്ങള്‍ക്കു കാരണമാകുകയാണ്. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ചാലില്‍ കുടുങ്ങി.

റോഡ് വികസനത്തില്‍ ഉത്തരവാദപ്പെട്ടര്‍ കാട്ടുന്ന ഉദാസീനതയില്‍ പാലിയാണ പൗരസമിതി പ്രതിഷേധിച്ചു. ബസ് സര്‍വീസ് നിലയ്ക്കാതിരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു. പി.വി. ജോസ് അധ്യക്ഷത വഹിച്ചു. കെ.എസ്. സുജേഷ് ബാബു, പി.എം. സിനോജ്, ഇ.ജി. പ്രശാന്ത്, ടി.എം. ശ്രീനിവാസന്‍, സി.സി. ശ്രീജിത്ത്, ഇ.കെ. സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *