കായിക ക്ഷമതാപരീക്ഷ
കൽപ്പറ്റ:വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (307/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 11.09.2024 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഡിസംബര്‍ 05 ന് കണ്ണുര്‍ സര്‍ദ്ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്ട്‌സ് ഗ്രൗണ്ട് മാങ്ങാട്ട് പറമ്പിലും വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (.229/2023) തസ്തികയുടെ 24.08.2024 തീയ്യതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഡിസംബര്‍ 10, 11 തീയ്യതികളിലായി മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ട് അപ്ഹിലിലും രാവിലെ 5.30 മുതല്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് (അഡ്മിഷന്‍ ടിക്കറ്റ്) അവരവരുടെ പ്രൊഫൈലിലും മൊബൈലില്‍ എസ്.എം.എസും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ എല്ലാ അവശ്യ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതും പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, ഗസറ്റില്‍ നിഷ്‌കര്‍ഷിച്ചത് പ്രകാരമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സ്ഥലത്തും സമയത്തും ടെസ്റ്റിന് ഹാജരാകേണ്ടതാണെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
Leave a Reply