വിദ്യാരത്ന” വിദ്യാർത്ഥി സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായി നിർധനരായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനുള്ള സാമ്പത്തിക സഹായം നൽകി. .
മാനന്തവാടി :എറണാകുളം വൈറ്റില ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ മണിരത്ന ഗ്രൂപ്പിന്റെ വിദ്യാർത്ഥി സാമൂഹ്യക്ഷേമ പദ്ധതി “വിദ്യാരത്ന” നിർധനരായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനുള്ള സാമ്പത്തിക സഹായം മാനന്തവാടി ജി.വി.എച്ച്.എസ്.എസ്. സ്കൂളിൽ വച്ച് നൽകി. സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലികളായ മഹത് വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ സ്കൂളിലെ + 1 ക്ലാസ്സ് തലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 വിദ്യാർഥിനികളുടെ തുടർ-വിദ്യാഭ്യാസ ചിലവുകൾ മണിരത്‌ന ഇന്റഗ്രേറ്റഡ് ഫൌണ്ടേഷൻ വഹിക്കുമെന്നു അറിയിച്ചു . ഇതിന്റെ ആദ്യ തുക മാനന്തവാടി ജി.വി.എച്ച്.എസ്.എസ്.സ്കൂൾ പ്രിൻസിപ്പൽ സലിം അൽത്താഫിന് മണിരത്‌ന ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ മണികണ്ഠൻ സൂര്യ വെങ്കിടയും , മാനേജിങ് ഡയറക്ടർ ധന്യ മണികണ്ഠനും ചേർന്ന് പദ്മശ്രീ ചെറുവയൽ രാമൻ , പദ്മശ്രീ. മീനാക്ഷിയമ്മ കടത്തനാടൻ ഗുരുക്കൾ , മാനന്തവാടി പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ സുനിൽ ഗോപി , റിട്ട. സുബേദാർ മേജർ ഇ.പി. മത്തായികുഞ്ഞ് , കവയിത്രി ആയിഷ മാനന്തവാടി , അധ്യാപക- അനധ്യാപകർ , പി.ടി.എ. പ്രതിനിധികൾ , സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ തുക കൈമാറി .
സീനിയർ അസിസ്റ്റന്റ് അഗസ്റ്റിൻ സ്വാഗതം പറഞ്ഞു.
മാനന്തവാടി ജി.വി.എച്ച്.എസ്.എസ് സ്കൂളിന്റെ എഴുപത്തിയഞ്ചാമത് വാർഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ മണിരത്‌ന ഗ്രൂപ്പിന്റെ “വിദ്യാരത്ന” എന്ന വിദ്യാർത്ഥി സാമൂഹ്യക്ഷേമ പദ്ധതിയുടെ സാന്നിധ്യം സ്കൂളിന്റെ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ ആയെന്നു അധ്യക്ഷ പ്രസംഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ സലിം അല്‍ത്താഫ് അഭിപ്രായപ്പെട്ടു .
മാതാ-പിതാ -ഗുരുർദൈവം മാത്രമല്ല അതിനോടൊപ്പം കർഷകനെയും , സൈനികനേയും കൂട്ടിച്ചേർക്കണമെന്നും, പാഠപുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവിനോടൊപ്പം കുട്ടികൾ പ്രകൃതിയിൽ നിന്നും , മുതിർന്നവരുടെ അനുഭവജ്ഞാനത്തിൽ നിന്നും കാര്യങ്ങൾ പഠിക്കണം എന്ന് ഉൽഘാടന പ്രസംഗത്തിൽ പദ്മശ്രീ ചെറുവയൽ രാമൻ അഭിപ്രായപ്പെട്ടു . അറിവിനോടൊപ്പം തന്നെ ആരോഗ്യവും കുട്ടികൾ കാത്തുസൂക്ഷിക്കണം അതിനു കളരി അഭ്യാസം മുന്നോട്ടുള്ള ജീവിതത്തിന് ധൈര്യം നൽകുമെന്ന് ചടങ്ങിന് മുഖ്യ പ്രഭാഷണം നടത്തിയ പദ്മശ്രീ മീനാക്ഷിയമ്മ കടത്തനാടൻ ഗുരുക്കൾ അറിയിച്ചു .
പഠിക്കുന്ന കാലത്ത് കുട്ടികൾക്ക് കൃത്യമായ ഒരു ലക്ഷ്യ ബോധം വേണമെന്നും , പാഠ്യ വിഷയങ്ങളിൽ മാത്രം ലഹരി കണ്ടെത്തി ,മൊബൈൽ ഫോൺ ആവശ്യത്തിന് ഉപയോഗിച്ച് , മാതാ-പിതാക്കളെ സ്നേഹിച്ചും , ബഹുമാനിച്ചും ഭാവിയിലെ നല്ല പ്രതീക്ഷകൾ ആയി കുട്ടികൾ മാറണമെന്ന് തന്റെ ആശംസപ്രഭാഷണത്തിൽ മാനന്തവാടി എസ്.എച്ച്.ഒ സുനിൽ ഗോപി ആശംസിച്ചു.
തന്റെ വിദ്യാലയ ജീവിതത്തിൽ നിരവധി കയ്പ്പേറിയ അനുഭവങ്ങൾ കടന്നു വന്നിട്ടുണ്ടെന്നും , നിർധനരായ പെൺകുട്ടികൾക്ക് ഒപ്പം സമാന അവസ്ഥയിൽ തുടരുന്ന ആൺകുട്ടികൾക്കും സഹായം നൽകണമെന്ന് മണിരത്‌ന ഗ്രൂപ്പിനോട് പറയുകയുണ്ടായി . മണിരത്‌നയുടെ ചാരിറ്റി പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സ്കൂളിലെ പൂർവ വിദ്യാർഥിനിയും യുവകവയിത്രിയുമായ ശ്രീമതി ആയിഷ മാനന്തവാടി തന്റെ ആശംസ പ്രസംഗത്തിലൂടെ സ്മരിക്കുകയുണ്ടായി.
ഈ സ്കൂളിന്റെയും ഈ പ്രദേശത്തിന്റെയും മഹത്ത്വം വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുകയും, ഓരോ വ്യക്തിയും അറിയപ്പെടുന്ന വ്യക്തിത്വങ്ങൾ ആയി മാറണമെന്ന് ചടങ്ങിൽ മണിരത്‌ന ഗ്രൂപ്പിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ പ്രശംസിച്ചും കൊണ്ട് റിട്ടയേർഡ് സുബേദാർ മേജർ മത്തായികുഞ്ഞ് ഇ.പി.ആശംസിച്ചു.
കുട്ടികളുടെ മനസ്സിൽ ഭാവിയെപ്പറ്റി ചിന്ത വേണമെന്നും നിങ്ങൾ എന്താണോ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നത് അതിൽ മാത്രം ലക്‌ഷ്യം വച്ച് പഠിച്ചാൽ ലക്ഷ്യ പ്രാപ്തിയിലേത്താമെന്ന് കുട്ടികളുടെ പഠനത്തിനുള്ള ചെക്ക് കൈമാറികൊണ്ട് മണിരത്‌ന ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ മണികണ്ഠൻ സൂര്യ അഭിപ്രായപ്പെട്ടു.
മണിരത്‌ന ഗ്രൂപ്പിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ തുടർന്നും ഇനിയും അനേകം കുട്ടികൾക്ക് ഒരു കൈത്താങ്ങായി മാറുമെന്നും മണിരത്‌ന ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ . ധന്യ ആശംസിച്ചു .
. മണി എന്ന ബ്രാൻഡ് അംബാസ്സഡറിലൂടെ മണിരത്‌ന ഗ്രൂപ്പ് സാമ്പത്തിക ഉയരങ്ങൾ കിഴടക്കുമെന്നും കൂട്ടത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ട് പോകുമെന്ന് ആശംസ പ്രസംഗത്തിൽ മണിരത്‌ന ഗ്രൂപ്പ് ജനറൽ മാനേജർ പ്രമോദ് സിപി ആശംസിച്ചു .
മണിരത്‌ന ഗ്രൂപ്പ് എന്ന ഫിനാൻസ് സ്ഥാപനം മാനന്തവാടി സ്കൂളിലെ 20 കുട്ടികളുടെ പഠന ചെലവ് ഏറ്റെടുത്തത് അഭിനന്ദാർഹമാണെന്നും ഉദ്യമത്തിന് പി.ടി.എ യുടെ എല്ലാവിധ പിന്തുണയും നൽകുന്നതായി സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷാജിത് എൻ.ജെ ആശംസിച്ചു .
സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരുടെ പ്രഭാഷണങ്ങൾ കുട്ടികൾക്ക് അറിവിന്റെ വേദിയായെന്നും അധരം കൊണ്ടല്ല ഹൃദയം കൊണ്ടാണ് മണിരത്‌ന ഗ്രൂപ്പിന് മാനന്തവാടി സ്കൂളിലെ കുട്ടികൾക്ക് ചെയ്ത ക്ഷേമ പ്രവർത്തിക്ക് നന്ദി പറയേണ്ടതെന്ന് ചടങ്ങിന് നന്ദി പറഞ്ഞു കൊണ്ട് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ റഷിദ് ചടങ്ങ് ഉപസംഹരിച്ചു .
വിശേഷതകൾ
ചടങ്ങിൽ, അതിഥികളുടെ ശ്രദ്ധ പിടിച്ചുപറ്റി മണിരത്ന ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡർ “മിസ്റ്റർ മണി” മുഖ്യ ആകർഷണമായി നിറഞ്ഞു. കറുത്ത കോട്ടും സൂട്ടുമിട്ട്, ചുവന്ന ടൈയും കറുത്ത കണ്ണാടിയും ധരിച്ച പുഞ്ചിരിക്കുന്ന മുഖമുള്ള “മിസ്റ്റർ മണി” സാമ്പത്തിക മേഖലയിൽ ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും കണ്ടുപിടിച്ച് അവർക്കാവശ്യമായ സാമ്പത്തിക സേവനങ്ങൾ നൽകുന്ന ധനകാര്യ ഉപദേശകനാണ്.
സാമൂഹിക പ്രതിബദ്ധത
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ “ജയ് ജവാൻ, ജയ് കിസാൻ” എന്ന ആശയം മാന്യമായി നിറവേറ്റാനായി, എക്സ്-സർവീസ് ഉദ്യോഗസ്ഥർക്കു തൊഴിൽ അവസരങ്ങളിൽ മുൻഗണന നൽകുകയും കർഷകരെയും കൃഷിയെയും സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് മണിരത്ന ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. സ്ത്രീരത്ന പദ്ധതി സ്ത്രീകൾക്ക് സ്വയം സംരംഭകരാകാൻ പ്രചോദനമാകുകയും ലിറ്റിൽ രത്ന പദ്ധതി കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരുടെ വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുന്നു.
Leave a Reply