യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെയുള്ള പോലീസ് അതിക്രമം വേദനാജനകം ഐസി ബാലകൃഷ്ണൻ എംഎൽഎ
സുൽത്താൻബത്തേരി : മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സമാധാനപരമായി ‘കൽപ്പറ്റ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചന് നേരെ പോലീസ് അതിക്രമവും ലാത്തിചാർജും വേദനാജനകവും ജനാധിപത്യ വിരുദ്ധവുമാണ് രാഷ്ട്രീയത്തിന് അതീതമായി ഓരോ മനുഷ്യനും ഒത്തുചേരേണ്ട സമരമാണ് മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസം, വൈകുന്നതിൽ പ്രതിഷേധിച്ചാണ് വയനാട്ടിൽ ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്
ആ പ്രവർത്തകരെയാണ് പോലീസ് വളഞ്ഞിട്ട് തല്ലിച്ചതച്ചത് മുണ്ടക്കൈ ദുരന്തത്തേക്കാൾ വലിയ ദുരന്തമായി കേരള പോലീസ് മാറുകയാണ് സമരക്കാരെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ദുരിതബാധിതരെ സംരക്ഷിക്കുന്നതിന് വേണ്ടി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും എംഎൽഎ പറഞ്ഞു
Leave a Reply