സ്കാമ്പിലോ യുവ കപ്പ് -2025/25 വയനാട് സ്കൂൾസ് ലീഗ് ഉപ ജില്ലാ യോഗ്യതാ മത്സരം ജില്ലാതല ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലയിൽസമഗ്ര ഫുട്ബോൾ ഡെവലപ്പമെന്റിന്റെ ഭാഗമായി ഹൈസ്കൂൾ ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ഡി എഫ് എ യുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുവകപ്പ് –
വയനാട് സ്കൂൾ ലീഗ് രണ്ടാം സീസൺ മുന്നോടിയായി സബ് ജില്ലാ തല യോഗ്യതാ മത്സരങ്ങൾ ആരംഭിച്ചു
സ്കാമ്പിലോ യുവ കപ്പ് രണ്ടാം സീസണിൽ 48 സ്കൂളുകൾ പങ്കെടുക്കും.
സുൽത്താൻ ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് ഉപജില്ലാ യോഗ്യതാ മത്സരങ്ങളുടെ ജില്ലാ ഉദ്ഘാടനം ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി കെ രമേശ് നിർവ്വഹിച്ചു.
ഡി എഫ് എ സെക്രട്ടറി ബിനു തോമസ്,ഫോഴ്‌സ കൊച്ചി താരം റെമിത് മാനന്തവാടി
മുഖ്യഥിതിയായി .
വൈത്തിരി ഉപജില്ലാ മത്സരങ്ങൾ പിണങ്ങോട് ചോലപ്പുറംവയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ഹോം ഗ്രൗണ്ടിൽ വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക ഉദ്ഘാടനം ചെയ്തു. ഫോഴ്സ കൊച്ചി താരം ശ്രീനാഥ് കൽപ്പറ്റ മുഖ്യ അഥിതിയായി.
മാനന്തവാടി സബ് ജില്ലാ മത്സരങ്ങൾ വെള്ളമുണ്ട സ്കൂൾ ഗ്രൗണ്ടിൽ വെള്ളമുണ്ട പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫോഴ്സ കൊച്ചി താരം ദിൽജിത് മുഖ്യാഥി തിയായി.
ഉദ്ഘാടന പരിപാടികളിൽമറ്റു ജന പ്രതിനിധികൾ,
സ്പോർട്സ് കൗൺസിൽ, ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ, ജില്ലയിലെ അറിയപ്പെടുന്ന ഫുട്ബോൾ താരങ്ങളും സംബന്ധിച്ചു.
ഉപജില്ലയിൽ നിന്നും യോഗ്യത നേടുന്ന സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് 2024 ഡിസംബർ അവസാനവാരം സ്കാമ്പിലോ യുവ കപ്പ് രണ്ടാം സീസൺ ആരംഭിക്കുമെന്നും സംഘടകർ അറിയിച്ചു.
Leave a Reply