മോദി ഞങ്ങളും മനുഷ്യരാണ് ;കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ തിങ്കളാഴ്ച മനുഷ്യച്ചങ്ങല തീർക്കും
കൽപറ്റ:ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ തിങ്കളാഴ്ച മനുഷ്യച്ചങ്ങല തീർക്കും. ‘മോദീ, ഞങ്ങളും മനുഷ്യരാണ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് കേന്ദ്ര സർക്കാർ വഞ്ചനയ്‌ക്കെതിരെ മേപ്പാടിയിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുക. ഒരുനാടിനെയാകെ ഇല്ലാതാക്കി മുന്നൂറോളം പേരുടെ ജീവനെടുത്ത ദുരന്തം മൂന്നുമാസം പിന്നിട്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന മനുഷ്യത്വ രഹിത നിലപാടാണു യുവത ചോദ്യം ചെയ്യുന്നത്. ദേശീയ ദുരന്തമായിപ്പോലും പ്രഖ്യാപിക്കാത്ത അനീതിക്കെതിരെ ദുരന്തബാധിത കുടുംബങ്ങളും ചങ്ങലയിൽ കണ്ണികളാകും. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്‌ത് വഞ്ചിക്കപ്പെട്ടവരുൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
Leave a Reply