വോട്ട് ബാങ്ക് സംവിധാനത്തിലേക്ക് വ്യാപാരി വ്യവസാസി ഏകോപന സമിതി
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വോട്ട് ബാങ്ക് സംവിധാനത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ കമ്മിറ്റികൾ ഉണ്ടാക്കി പ്രവർത്തനം ആരംഭിച്ചു വ്യാപാര മേഖലയിൽ അടിക്കടി ഉണ്ടായി കൊണ്ടിരിക്കുന്ന വിവിധ നിയമങ്ങൾ കച്ചവടത്തെ പ്രതിസന്ധിയിലായിരി ക്കുകയാണ്.
ഹരിത കർമ്മസേനയുടെ മാസാന്ത ഫീസ് നിരക്ക്, വാടക കെട്ടിടങ്ങളിലെ 18 ശതമാനം ജി എസ്.ടി, ലൈസൻസ് നിബന്ധനകൾ, തുടങ്ങി ഒട്ടേറെ വ്യാപാര വിരുദ്ധ നിയമങ്ങൾ ഉണ്ടായികൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുംകമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായി മുഹമ്മദ് അസ്ലം ബാവ കമ്പളക്കാട് (ചെയർമാൻ) സലിം മേമന, സൂപ്പികുട്ടി, അജി പൊഴുതന, ഷാജി കരിഷ്മ, റഷീദ് മേപ്പാടി ഷാജി മുട്ടിൽ, ( വൈസ് ചെയർമാൻമാർ) മുനീർ മാണ്ടാട് (ജനറൽ കൺവീനർ) യാക്കൂബ് മടക്കിമല, ഉസ്മാൻ അച്ചൂർ, രഞ്ജിത്ത് കൽപ്പറ്റ, മുനീർ നെടുംകരണ , കോമ്പി ഹാരിസ് ( കൺവീനർമാർ രഞ്ജിത് പിണങ്ങോട് (ട്രഷറർ) എന്നിവരെയും ബത്തേരി നിയോജകമണ്ഡലം ഭാരവാഹികൾ ആയി സുരേഷ് കേണിച്ചിറ (ചെയർമാൻ) സണ്ണി മുള്ളൻകൊല്ലി (ജനറൽ കൺവീനർ) അനിൽ കൊട്ടാരം ( ട്രഷറർ)പി. വൈ മത്തായി, ജോണി പെരിക്കല്ലൂർ, ബാബുരാജ് അമ്പലവയൽ, ജോസ് കുന്നത്ത് പുൽപ്പള്ളി (വൈസ് ചെയർമാൻമാർ) ഹുസൈൻനായ്ക്കട്ടി, നിഷാദ് ബീനാച്ചി,സുനിൽ സ്റ്റീഫൻ പുത്തൻകുന്ന് ( കൺവീനർമാർ) എന്നിവരെയും മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായി
ജോയി സെബാസ്റ്റ്യൻ പനമരം (ചെയർമാൻ)
എൻ വി അനിൽകുമാർ ( ജനറൽ കൺവീനർ)
എ മുഹമ്മദലി 8/4( ട്രഷറർ)
എം.വി സുരേന്ദ്രൻ മാനന്തവാടി, എ ഉസ്മാൻ പീച്ചങ്കോട്, ജോയ് പേരിയ സി അഷ്റഫ് ദ്വാരക(വൈസ് ചെയർമാൻമാർ)മശ്ഹൂദ് 2/4, വി.യു ജോണി, നാസർ വെള്ളമുണ്ട, ജാഫർ കോറോം ( കൺവീനർമാർ) എന്നിവരെയും തിരഞ്ഞെടുത്തതായി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ജനറൽ സെക്രട്ടറി കെ ഉസ്മാൻ ,ട്രഷറർ നൗഷാദ് കരിമ്പനക്കൽ എന്നിവർ അറിയിച്ചു.
Leave a Reply