January 17, 2025

വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ വയനാട് ബൈസൈക്കിൾ ചലഞ്ച് മൂന്നാമത് എഡിഷൻ സമാപിച്ചു.

0
Img 20241201 191108

കൽപ്പറ്റ:വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ വയനാട് ബൈസൈക്കിൾ ചലഞ്ച് മൂന്നാമത് എഡിഷൻ സമാപിച്ചു.
വയനാടിന്റെ ടൂറിസം, സാഹസിക വിനോദ മേഖലകൾക്ക് പുത്തനുണർവ് നൽകിയ ചലഞ്ച് കൽപ്പറ്റയിൽ നിന്നും ആരംഭിച്ചു മുട്ടിൽ – മേപ്പാടി -ചുണ്ടേൽ – വൈത്തിരി -പൊഴുതന തുടങ്ങിയ സ്ഥലങ്ങളിലൂടെ 51 കിമി സഞ്ചരിച്ചു കൽപ്പറ്റയിൽ തിരിച്ചെത്തി. വയനാടിന്റെ പ്രകൃതി ഭംഗിയും മല നിരകളും ഗ്രാമീണ സൗന്ദര്യവും ആസ്വദിക്കാവുന്ന തരത്തിൽ തയ്യാറാക്കിയ റൂട്ട് സൈക്കിൾ മത്സരരാർഥികൾക്കും കാണികൾക്കും ആവേശമായി
കൽപ്പറ്റ ഡി വൈ എസ് പി ബിജുരാജ് ഫ്ലാഗ് ഓഫ് ചെയ്തു.
നാലു കാറ്റഗറികളിലായി നടന്ന മത്സരത്തിൽ മെൻ എലൈറ്റ് റോഡ് വിഭാഗത്തിൽ കോഴിക്കോട് സ്വദേശി സാൽവി എ ജെ , മെൻ എം ടി ബി വിഭാഗത്തിൽ മൈസൂർ സ്വദേശി ലക്മിഷ്, സ്ത്രീകളുടെ വിഭാഗത്തിൽ എറണാകുളം സ്വദേശിനി അലാനീസ്, മെൻ മാസ്റ്റേഴ്സ് വിഭാഗത്തിൽ തൃശൂർ സ്വദേശിയായ സുദിൻ ചന്ദ്രൻ എന്നിവർ ഒന്നാമതെത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *