May 10, 2026

മാനന്തവാടിയിൽ സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു; മറ്റൊരാൾക്ക് ഗുരുതര പരിക്ക്

0
IMG_20260510_110016
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി താഴയങ്ങാടി ബൈപ്പാസ് റോഡിൽ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിന് സമീപം ഇന്നലെ അർധരാത്രിയോടെ ഉണ്ടായ അപകടത്തിൽ എടവക രണ്ടേനാൽ മാങ്കായി സ്വദേശി ഫസലുദ്ദീൻ (17) ആണ് മരിച്ചത്. പരേതനായ ബഷീറിന്റെയും നുസ്രത്തിന്റെയും മകനാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹപാഠി മുഹമ്മദ് നിജാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും വാളേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ്. നിജാസിന്റെ സഹോദരിയുടെ ഇന്നത്തെ വിവാഹ ആവശ്യത്തിനായുള്ള സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. ദുരന്തത്തെ തുടർന്ന് നിശ്ചയിച്ചിരുന്ന വിവാഹ ചടങ്ങുകൾ മാറ്റിവെച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *