സായന്ത് ചികിൽസ സഹായം കാരുണ്യ ഓട്ടം ഡിസംബർ 3ന്
മാനന്തവാടി:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന തവിഞ്ഞാൽ പഞ്ചായത്തിലെ പേരിയ ആലാറ്റിൽ സ്വദേശി സായന്ത്(22) ൻ്റെ ചി.കിൽസയക്ക് പത്ത് ലക്ഷം രൂപ അടിയാന്തരമായി ആവശ്യമാണ്.നിർദ്ധന കുടുംബങ്ങമായ സായന്തിൻ്റെ ചികിൽസയക്ക് ആവശ്യമായ തുക സ്വരുപിക്കാൻ മാനന്തവാടി താലൂക്ക് ബസ്സ് ഓണേഴ്‌സ് അസോസിയേഷനും സംയുക്ത ട്രേഡ് യൂണിയനും ചേർന്ന് ചികിൽസ സഹായ കമ്മറ്റി രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഡിസംബർ മൂന്നിന് തലപ്പുഴ,പേരിയ ആലാറ്റിൽ റൂട്ടിൽ സർവിസ് നടത്തുന്ന ബസ്സുകളിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും താലൂക്കിലെ ബസ്സ് തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനവും’ ബസ്സ് ഉടമകളുടെ സഹകരണത്തോടെ സായന്തിനെ സഹായിക്കൻ നൽകാൻ തിരുമാനിച്ചു.പൊതു ജനങ്ങളും വിദ്യാർത്ഥികളും സഹകരിക്കണമെന്നും ചികിൽസ സഹായ കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ചെയർമാൻ എൻ ജെ ചാക്കോ, കൺവീനർ എം രജിഷ്, ട്രഷറർ സന്തോഷ്കുമാർ കെ, എം.പി ശശികുമാർ, സിജോ ജോസ്, ബിജുവി.എ, ഷൗക്കത്തലി എ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply