ബീവറേജിൽ വനിതാ ജീവനക്കാരെ നേരിട്ടാൽ തിരിച്ചടിക്കാൻ തയ്യാർ
![Img 20241201 192934](https://newswayanad.in/wp-content/uploads/2024/12/img_20241201_192934.jpg)
കൽപ്പറ്റ: വയനാട് ജില്ലാ ജന മൈത്രി പോലീസ് ന്റെ ആഭിമുഖ്യത്തിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിലെ വനിതാ ജീവനക്കാർക്കുള്ള സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടി രാവിലെ 10 മണി മുതൽ കൽപ്പറ്റ ഡീ പോൾ പബ്ലിക് സ്കൂളിൽ നടത്തി .
ബെവ്‌കോ ഔട്ട്ലെറ്റുകളിൽ ജോലിചെയ്യുന്ന വനിതാ ജീവനക്കാർ നേരിടുന്ന അതിക്രമങ്ങൾക്കെതിരെയുള്ള സുരക്ഷയെ മുൻനിർത്തി കേരള ബിവറേജസ് കോർപ്പറേഷൻ ജനമൈത്രി പോലീസുമായി ചേർന്ന് നൽകുന്ന പരിശീലനമാണിത്.
ജീവനക്കാർക്ക് അത്യാവശ്യഘട്ടത്തിൽ സ്വയം രക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കാവുന്ന സെൽഫ് ഡിഫൻസ് പരിശീലനങ്ങളാണ് നൽകുന്നത്.
സബ് ഇൻസ്‌പെക്ടർ കെ. പി ശശിധരൻ ( അസി : നോഡൽ ഓഫീസർ, ജനമൈത്രി പ്രൊജക്റ്റ്, കൽപ്പറ്റ ) സ്വാഗതം ആശംസിച്ചു.
അഡ്വ : ജി ബബിത ( സ്പെഷ്യൽ പബ്ലിക് പ്രോസക്യൂട്ടർ ) പ്രോഗ്രാം ഉദ് ഘാടനം ചെയ്തു.
കെ. ടി ബിജു ( ഡിസ്ട്രിക്ട് ഓഡിറ്റ് മാനേജർ കെ. എസ്. ബി. സി ) അദ്ധ്യക്ഷ സ്ഥാനം വഹിച്ചു.
വയനാട് ജില്ലയിലെ വിവിധ ബെവ് കോ ഔട്ട് ലേറ്റുകളിലെയും , വെയർ ഹൗസിലെയും അറുപതോളം വനിതാ ജീവനക്കാർ പ്രോഗാമിൽ പങ്കെടുത്തു.
സിജോ വർഗീസ് ( കെ എസ് ബി സി വെയർ ഹൗസ് കൽപ്പറ്റ ), ടീന ആന്റണി ( കെ എസ് ബി സി, കൽപ്പറ്റ ) ആശംസകൾ പറഞ്ഞു.
സ്മിത ( അസി: ഇൻസ്പെക്ടർ വനിതാ സെൽ ) നന്ദി പറഞ്ഞു.
ഫൗസിയ ( സി. പി. ഓ, ബത്തേരി ), രേഷ്മ ( സിപി നൂൽപുഴ പോലീസ് സ്റ്റേഷൻ), ജഷിത സി പി ഒ , അമ്പലവയൽ പോലീസ് സ്റ്റേഷൻ) ക്ലാസുകൾക്ക് നേതൃത്വം.
പുഷ്പകുമാരി ( അസി : സബ് ഇൻസ്പെക്ടർ വനിതാ സെൽ, കൽപ്പറ്റ), വിജയകുമാരി( അസി സബ് ഇൻസ്പെക്ടർ വനിതാ സെൽ കൽപ്പറ്റ),
അനുമോൾ (സി പി ഒ, സഖീ ഷെൽട്ടർ കൽപ്പറ്റ),ഷഹമ സി പി ഒ , സഖി ഷെൽട്ടർ) കൽപ്പറ്റ പങ്കെടുത്തു.
Leave a Reply