സ്ട്രീറ്റ് ആർട്ട്’: ചിലന്തി ഇൻസ്റ്റലേഷൻ രശ്മി സതീഷ് ഉദ്ഘാടനം ചെയ്തു
ദ്വാരക’: വയനാട് സാഹിത്യോത്‌സവം രണ്ടാം പതിപ്പിൻ്റെ ഭാഗമായി സ്ട്രീറ്റ് ആർട്ടിൽ ഉൾപ്പെടുത്തി നിർമിച്ച ചിലന്തി ഇൻസ്റ്റലേഷൻ ദ്വാരക നാലാം മൈലിൽ പ്രശസ്ത സിനിമാ പിന്നണി ഗായികയും സാംസ്കാരിക പ്രവർത്തകയുമായ രശ്മി സതീഷ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത കലാകാരന്മാരായ അനീസ് മാനന്തവാടി, വിനോദ് എന്നിവർ ചേർന്നാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്.
എടവക ഗ്രാമഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷിഹാബ് ആയാത്ത് , തോട്ടത്തിൽ വിനോദ്, സി.എം സന്തോഷ്, ഷിൽസൺ മാത്യു എന്നിവർ പ്രസംഗിച്ചു.
ഫെസ്റ്റിവൽ ഡയറക്‌ടർ വിനോദ് കെ. ജോസ്, ക്യൂറേറ്റർമാരായ ജോസഫ് കെ. ജോബ്, വി എച്ച് നിഷാദ്, ഫെസ്റ്റിവൽ കോഡിനേറ്റർ ഷാജൻ ജോസ്, എ പി സജന , വി.എം ഷൈജിത്, കെ.ജെ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
വയനാട് ലിറ്ററേചർ ഫെസ്റ്റിവലിൽ രശ്മി സതീഷും സംഘവും അവതരിപ്പിക്കുന്ന ഗാന സന്ധ്യ അരങ്ങേറുന്നുണ്ട്.
നിരവധി സിനിമകളിൽ പിന്നണി ഗായികയായി പ്രവർത്തിച്ച രശ്മി സതീഷ് ഇനി വരുന്നൊരു തലമുറ ക്ക് ഇവിടെ വാസം സാധ്യമോ , തോക്ക് തോൽക്കും കാലം തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്ത യാണ്
Leave a Reply