April 16, 2026

ഇനി അക്രമികളെ ശക്തമായി നേരിടാൻ ബിവറേജ് കോർപറേഷനിലെ വനിതകൾ

0
Img 20241201 210829
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകി കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ സ്‌ത്രീകൾക്ക് സൗജന്യമായി സ്വയം പ്രതിരോധ പരിശീലനം നൽകുന്നു. ജനമൈത്രി സുരക്ഷ പദ്ധതിയുടെ കീഴിൽ ആവിഷ്‌കരിച്ചിരിക്കുന്ന പരിപാടിയിൽ വനിത പൊലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്. വയനാട്ടിൽ ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കേരള ബിവറേജ് കോർപറേഷനിലെ ജില്ലയിലെ വനിതാ ജീവനക്കാർക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ ഡി പോൾ പബ്ലിക്ക് സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ 58 ഓളം വനിതാ ജീവനക്കാർ പങ്കെടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം സ്പെഷ്യൽ പബ്ലിക് പ്രോസിക്ക്യൂട്ടർ അഡ്വ. ജി. ബബിത നിർവഹിച്ചു. കെ.എസ്.ബി.സി ഓഡിറ്റ് മാനേജർ കെ.ടി ബിജു അധ്യക്ഷത വഹിച്ചു. കെ.എസ്.ബി.സി ജീവനക്കാരായ സിജോ വർഗീസ്, ടീന ആന്റണി എന്നിവർ സംസാരിച്ചു. ജില്ലാ ജനമൈത്രി അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ (സബ് ഇൻസ്‌പെക്ടർ) സ്വാഗതവും വനിതാ സെൽ അസി.സബ് ഇൻസ്‌പെക്ടർ സ്മിത നന്ദിയും അർപ്പിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ വി. ഫൗസിയ, സിവിൽ പോലീസ് ഓഫീസർമാരായ ജെ. ജഷിത, രേഷ്മ തുടങ്ങിവർ സ്വയം പ്രതിരോധ ക്ലാസ് നയിച്ചു. ഈ പരിശീലനത്തിലൂടെ സ്ത്രീകൾക്ക് ആത്മവിശ്വാസം വർദ്ധിക്കുകയും, അപകടകരമായ സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള കഴിവ് വർദ്ധിക്കുകയും ചെയ്യും. സ്വയം സംരക്ഷിക്കാനുള്ള കഴിവും അക്രമത്തെ ചെറുക്കാനുള്ള തന്ത്രങ്ങളും പരിശീലനത്തിൽ പഠിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *