ഭാരത് ഗ്യാസിൻ്റെ നേതൃത്വത്തിൽ പാചക മത്സരം സംഘടിപ്പിച്ചു.
കൽപ്പറ്റ :ഭാരത് ഗ്യാസിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സംഘടിപ്പിച്ച പാചക മത്സരം ശ്രദ്ധേയമായി.വീട്ടമ്മമാർക്കായി സംഘടിപ്പിച്ച മത്സരത്തിൽ രുചികരമായ പായസമാണ് മത്സരാർഥികൾ ഉണ്ടാക്കിയത്.”നമ്മുടെ അടുക്കള നമ്മുടെ ഉത്തരവാദിത്വം” എന്ന പ്രമേയവുമായി രാജ്യ വ്യാഭകമായി ഭാരത് ഗ്യാസ് സുരക്ഷ ബോധ വൽകരണതിൻ്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
ഉഭബോക്താക്കളുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുന്നതിനും പാചക വാതക ഉപയോഗത്തിലൂടെയുള്ള അപകടങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് പെട്രോളിയം മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ‘ഇന്ത്യൻ ഓയിൽ’ ‘ബാരത്ത് പെട്രോളിയം എച്ച് പി’ എന്നീ കമ്പനികൾ സംയുക്തമായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്.
‘നമ്മുടെ അടുക്കള നമ്മുടെ ഉത്തരവാദിത്വം’ എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന പരുപാടിയുടെ ഭാഗമയാണ് കൽപ്പറ്റയിൽ വീട്ടമ്മമാർക്കായി പാചക മത്സരം സംങ്കടിപ്പിച്ചത്. 20-ഓളം മത്സരാർത്ഥികളാണ് പങ്കെടുത്തത്. നിശ്ചിത സമയത്തിനകം രുചികരമായ പായസം തയ്യാറാക്കലാണ് മത്സരം .
ചക്കക്കുരു , ചെറുപയർ, സേമ്യ തുടങ്ങിയ പായസങ്ങളാണ് മത്സരാർത്ഥികൾ ഉണ്ടാക്കിയത്. റസീന ഒന്നാം സ്ഥാനവും, ജയന്ത് രണ്ടാം സ്ഥാനവും ലിജ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൽപ്പറ്റ ബൈപാസിലെ ചെറിയ തോട്ടം ഗ്യാസ് ഏജൻസിയിലാണ് മത്സരം സംഘടിപ്പിച്ചത്.
Leave a Reply