May 10, 2026

വിദേശവനിതയുടെ മൃതദേഹം സ്വകാര്യ ഷെഡ്ഡിൽ സൂക്ഷിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണം -എസ്ഡിപിഐ

0
Img 20241203 100828
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : പാൽവെളിച്ചം ആയുർവേദ യോഗവില്ലയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കാമറൂൺ സ്വദേശിനിയുടെ മൃതദേഹം ആറ് ദിവസത്തോളം ഫ്രീസറിലാക്കി സ്വകാര്യ ഷെഡ്ഡിൽ സൂക്ഷിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി ദുരൂഹതകളകറ്റണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.

കാമറൂൺ സ്വദേശിനിയായ യുവതി യോഗവില്ലയിൽ കാൻസറിന് ചികിത്സയിലിരിക്കെ നവംബർ 20 നാണ് മരണപ്പെട്ടത്.
തുടർന്ന് 6 ദിവസത്തോളം മാനന്തവാടി മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾ അടുത്തുണ്ടായിട്ടും അവിടെങ്ങളിൽ എത്തിക്കാതെ മൃതദേഹം സ്വകാര്യ ആംബുലൻസ് ഡ്രൈവറുടെ വീടിനോട്‌ ചേർന്നുള്ള ഷെഡ്‌ഡിൽ ഫ്രീസറിലാക്കി സൂക്ഷിക്കുകയായിരിന്നു.
ഇതിൽ ദുരൂഹതയുണ്ട്.
അതിനാൽ തന്നെ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്മാരായ അലി എ കെ, സൽമ അഷ്‌റഫ്‌, സെക്രട്ടറി സജീർ എം ടി, ജോയിന്റ് സെക്രട്ടറിമാരായ മമ്മൂട്ടി കെ, സകരിയ്യ കെ എസ്, ട്രഷറർ ജുബൈർ എം, കമ്മിറ്റിയംഗങ്ങളായ സുബൈർ കെ, സുമയ്യ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news