July 9, 2026

ദുരന്ത ബാധിതരായ കർഷകരോടുള്ള സർക്കാർ അവഗണനക്കെതിരെ കർഷക മാർച്ച് നടത്തി

0
Img 20241203 Wa0043
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: നാടിനെ നടുക്കിയ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽ മല ഉരുൾപൊട്ടൽ നടന്നിട്ട് നാലുമാസം പിന്നിട്ടിട്ടും ദുരന്ത ബാധിതരായ കർഷകരോടും മറ്റും കാണിക്കുന്ന സർക്കാർ അവഗണനക്കെതിരെ സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടപ്പടി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി.

നാനൂറോളം ജീവനുകളും കോടികളുടെ സ്വത്ത് നാശവും സംഭവിച്ച രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായിട്ടും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദുരന്തത്തിന്റെ വ്യാപ്തിയും ദുരന്ത ബാധിതരുടെ ദുരിതവും നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടും പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ അനിശ്ചിതത്വത്തിലാണുള്ളത്. യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്.

ഈ ദുരന്തത്തിൽ ഏറെ നഷ്ടം വന്നവരാണ് ഈ മേഖലയിലെ കർഷകർ. കൃഷിയിയിരുന്നു ഇവരുടെ ജീവനോപാദി. നഷ്ടപ്പെട്ട കൃഷി ഭൂമി ഇവർക്ക് വീണ്ടെടുക്കാനായിട്ടില്ല. 110 ഹെക്ടർ കൃഷിഭൂമി നഷ്ടപ്പെട്ടതായും 25 ഹെക്ടർ മണ്ണൊലിപ്പും 165 ഹെക്ടറിൽ വിളനാശവും കൃഷി വകുപ്പ് കണക്കാക്കിയിട്ടുണ്ട്. 65 കോടി രൂപ കാർഷിക മേഖലയിൽ നഷ്ടം കണക്കാക്കിയെങ്കിലും ഒരു രൂപ പോലും കർഷകർക്ക് നൽകാൻ സർക്കാർ ഇതേവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ കമ്മിറ്റി സർക്കാർ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് കോട്ടപ്പടി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തിയത്.നിയോജകമണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് ടി.ഹംസ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ എസ്.കെ.എസ്. പ്രസിഡന്റ് വി.അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽഅസീസ് സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സി. ശിഹാബ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി. അശ്റഫ്, കല്ലിടുമ്പൻ ഹംസ ഹാജി, എം. അന്ത്രു ഹാജി, ശംസുദ്ദിൻ ബിതർക്കാട്, ,മായൻ മുതിര, തന്നാണി അബൂബക്കർ ഹാജി, ലത്തീഫ് അമ്പലവയൽ, അലവി വടക്കേതിൽ, സി. മമ്മു ഹാജി, സി.മുഹമ്മദ്, കാസിം ഹാജി ബീനാച്ചി, ഖാലിദ് വേങ്ങൂർ, അസീസ് കരേക്കാടൻ, സലീം കേളോത്ത് പ്രസംഗിച്ചു. സെക്രട്ടറി കെ.ടി.കുഞ്ഞബ്ദുല്ല നന്ദി പറഞ്ഞു.

ചൂരൽമല, മുണ്ടക്കൈ

ഉരുൾ പൊട്ടലിൽ .കൃഷി ഭൂമി നശിച്ച കർഷകർക്ക് പകരം ഭൂമി നൽകുക,

എസ്.ഡി. ആർ.എഫ് ധനസഹായത്തിന് അപേക്ഷ നൽകിയ 411 കർഷകർക്ക് നഷ്ടപരിഹാരം നൽകുക,

ദുരന്ത ബാധിതരുടെ വിളനാശത്തിന് കൃഷി വകുപ്പ് സ്വീകരിച്ച അപേക്ഷ കളിൽ തീരുമാനമെടുത്ത് ധനസഹായം നൽകുക,

ഉരുൾബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തുക,

ഉരുൾ മേഖലയിൽ നിന്ന് സംഭരിച്ച ഉൽപ്പന്നങ്ങൾ അവകാശികൾക്ക് തിരിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *