മുണ്ടക്കൈ ദുരന്തം; കേന്ദ്ര സർക്കാർ അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തി
കൽപ്പറ്റ:മുണ്ടക്കൈ ദുരന്തം കേന്ദ്ര സർക്കാർ അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തി. 2,219 കോടി രൂപയുടെ പാക്കേജാണ് അന്തർ മന്ത്രാലയ സമിതി പരിശോധിക്കുന്നത്. മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ച് സഹായ ധനത്തിൽ തീരുമാനമുണ്ടാകും.അതേസമയം ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് സമരങ്ങൾ ശക്തമാക്കിയിരി ക്കുകയാണ് വിവിധ സംഘടനകൾ.
ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉൾപ്പെടുത്തിയത്. വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തിൽ പെടുത്താൻ ആയിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാൽ കേരളം ആവശ്യപ്പെട്ടത് പോലെ ലെവൽ മൂന്ന് വിഭാഗത്തിൽ വയനാട് ദുരന്തത്തെ ഉൾപ്പെടുത്തിയോ എന്ന് വ്യക്തമല്ല.ലെവൽ മൂന്ന് ദുരന്തത്തിൽ ഉൾപ്പെടുത്തിയോ എന്ന കാര്യം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. അതിനിടെ വയനാട് പാക്കേജ് ആവശ്യവുമായി പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടിരാന്നാ യുഡിഎഫ്, എൽ ഡി എഫ് എംപിമാർ
പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2,221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്. വയനാട് പാക്കേജിൽ നാളെ വിശദാംശങ്ങൾ നൽകാമെന്ന് അമിത് ഷാ അറിയിച്ചു. ദുരന്തബാധിതർ മാസങ്ങളായി ദുരിത ജീവിതം നയിക്കുകയാണ്. അതേസമയം ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് ഹരിത സേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുമ്പിൽ ഉപവാസ സമരവും, കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
Leave a Reply