വയനാട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ഏകദിന ഉപവാസ സമരത്തിന് സമാപനം
കൽപ്പറ്റ:- ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരോടുള്ള കേന്ദ്ര കേരള സർക്കാരിന്റെ അവഗണനക്കെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധമാർച്ചിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച പോലീസിന്റെ നരനായാട്ടിനെതിരെ പ്രതിഷേധിച്ച് വയനാട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപനം എഐസിസി മെമ്പറും മുൻമന്ത്രിയുമായ പി.കെ.ജയലക്ഷ്മി നാരങ്ങ വെള്ളം നൽകി അവസാനിപ്പിച്ചു. മൂന്നുമാസത്തിനു മുൻപ് എല്ലാം നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പോരാടിയ യൂത്ത് കോൺഗ്രസ് നേതാക്കളെ യാതൊരു പ്രകോപനവും ഇല്ലാതെ നടത്തിയ സമരത്തിൽ ഒരു മുന്നറിയിപ്പ് കൂടാതെ ക്രൂരമായി തല്ലി ചതിച്ച പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഉപവാസ സമരം ഒരു സൂചന മാത്രമാണ് ചൂരൽമല മുണ്ടക്കൈ ദുരിതമേറിയ ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ വയനാട് ജില്ല മഹിളാ കോൺഗ്രസ് സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ പ്രസിഡന്റ് ജിനി തോമസ് അറിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എംജി ബിജു, വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പോൾസൺ കൂവക്കൽ, , മഹിളാ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ്മാർ, അജിത കെ, മീനാക്ഷിരാമൻ, ജനറൽ സെക്രട്ടറിമാരായ സന്ധ്യാലിഷു, പ്രസന്ന രാമകൃഷ്ണൻ, പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചർ മല, ബ്ലോക്ക് പ്രസിഡന്റമാർ ആയിഷ പള്ളിയാൽ, എസ്. ബീന സജി, എം.ഗിരിജ മോഹൻദാസ്, പി.ജാൻസി ജോസഫ്, കെ. രാജാറാണി എന്നിവർ സംസാരിച്ചു.
Leave a Reply