രാജ്യത്തെ മതനിരപേക്ഷതയ്ക്ക് കരുത്ത് പകരണം: എം സ്വരാജ്
മാനന്തവാടി:രാജ്യത്തെ മതനിരപേക്ഷതയുടെ അടിത്തറയ്ക്ക് വെല്ലുവിളി ഉയർത്താൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നതെന്നും മതനിരപേക്ഷതയ്ക്ക് കരുത്ത് പകരാൻ മുന്നിട്ടിറങ്ങണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് മാനന്തവാടിയിൽ പറഞ്ഞു. സിപിഐഎം മാനന്തവാടി ഏരിയാസമ്മേളനത്തിൻ്റെ ഭാഗമായി മതനിരപേക്ഷതയുടെ സാമൂഹിക പാഠങ്ങൾ എന്ന വിഷയത്തിൽഗാന്ധിപാർക്കിൽ നടന്ന സാംസ്‌ക്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം അധികാരത്തിൽ ഇടപെടുന്നതാണ് രാജ്യം കണ്ട് കൊണ്ടിരിക്കുന്നത്. ബിജെപിയെ പോലെ കോൺഗ്രസും മതത്തെ അധികാര നേട്ടത്തിന് ഉപയോഗപ്പെടുന്നു. കോൺഗ്രസിന്റെ ഒരു കൈ ആർഎസ്എസിന്റെ തോളിലും മറുകൈ ജമാഅത്ത് ഇസ്ലാമിയുടേയും പോപ്പുലർഫ്രണ്ടിന്റേയും തോളിലാണ്. വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് വർഗ്ഗീയതകൾക്കെതിരെ പ്രതിരോധത്തിന്റെ കോട്ടപണിയാൻ മുന്നിട്ടിറങ്ങണമെന്നും സ്വരാജ് പറഞ്ഞു.
യോഗത്തിൽ കെ എം വർക്കി അധ്യക്ഷനായി. എം ജെ ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം പി വി സഹദേവൻ, ഏരിയ സെക്രട്ടറി പി ടി ബിജു, എം റെജീഷ്, കെ എം അബ്ദുൽ ആസിഫ്, വി കെ സുലോചന, കെ സൈനബ എന്നിവർ സംസാരിച്ചു.





Leave a Reply