May 6, 2026

പള്ളിക്കുന്ന്- വെണ്ണിയോട്- പടിഞ്ഞാറത്തറ റോഡ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണം – ടി. സിദ്ധിഖ് എം.എല്‍.എ    

0
Img 20241205 Wa0079
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ജില്ലയിലെ നാല് ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പള്ളിക്കുന്ന്-വെണ്ണിയോട്-പടിഞ്ഞാറത്തറ റോഡ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.

 

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പള്ളിക്കുന്ന് തീര്‍ത്ഥാടന കേന്ദ്രം, കര്‍ലാട്ചിറ, ബാണാസുര സാഗര്‍, കുറുമ്പാലക്കോട്ട തുടങ്ങിയ മേഖലകളിലേക്ക് എത്തിപ്പെടുന്നതിനുള്ള ആശ്രയമായ പള്ളിക്കുന്ന്-വെണ്ണിയോട്-പടിഞ്ഞാറത്തറ റോഡ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ യാതൊരുവിധ തുടര്‍ നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് മന്ത്രിയെ എംഎല്‍എ നേരില്‍ കണ്ടത്. ആയിരക്കണക്കിന് പൊതുജനങ്ങളും, വിദ്യാര്‍ത്ഥികളും. തൊഴിലാളികളും ആശ്രയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാതയാണിത്. ആയിരക്കണക്കിന് ടൂറിസ്റ്റുകളും വാഹനങ്ങളും പോകുന്ന പാത കൂടിയാണിത് ഇതാണ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്. ഇത് പുനക്രമീക്കാന്‍ വേണ്ടിയാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. പ്രസ്തുത പ്രദേശത്തെ ആളുകളുടെ ആവശ്യത്തെ തുടര്‍ന്ന് കോട്ടത്തറയില്‍ വച്ച് എംഎല്‍എയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. പ്രസ്തുത യോഗത്തില്‍ റോഡിന്റെ നവീകരണം അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടതായും എംഎല്‍എ മന്ത്രിയോട് പറഞ്ഞു. അതോടൊപ്പം തന്നെ പന്തിപ്പൊയില്‍ പാലം നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടിയുടെ ഭാഗമായുള്ള ഇന്‍വസ്റ്റിഗേഷന്‍ പ്രവര്‍ത്തിക്ക് ആവശ്യമായ തുക നല്‍കണമെന്നും എംഎല്‍എ മന്ത്രിയോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസില്‍ വെച്ച് മന്ത്രിയെ നേരില്‍ കാണുകയും നിവേദനം നല്‍കുകയും ചെയ്തത്. തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *