January 17, 2025

പരീക്ഷാ സമയംമാറ്റി ക്രമീകരിക്കണമെന്ന് കെഎടിഎഫ്

0
Img 20241205 Wa0076

കൽപ്പറ്റ: അർദ്ധവാർഷികത്തിൽ വെള്ളിയാഴ്ച പരീക്ഷാ സമയംമാറ്റി ക്രമീകരിക്കണമെന്ന് കെഎടിഎഫ് (കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ) വയനാട് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്ത് പരീക്ഷ നടത്തുന്നത് ഒരു വിഭാഗം കുട്ടികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതിനാൽ ഇതിൽ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് യോഗം അഭ്യർത്ഥിച്ചു. അന്തർജില്ല അധ്യാപക സ്ഥലമാറ്റ ഉത്തരവിൽ വ്യക്തത വരുത്തണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം എം.പി യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശരീഫ് ഇ.കെ അധ്യക്ഷതവഹിച്ചു. ജാഫർ പി.കെ,സിദ്ധീഖ്. കെ.എൻ, ജി.എം ബനാത്ത് വാല, ജമീല.കെ, ഷാഹുൽ ഹമീദ്, അബ്‌ദുൾ അസീസ്,യുനുസ് ഇ.കെ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *