മാനന്തവാടി ഏരിയ സമ്മേളനത്തിന് നാളെ കൊടി ഉയരും
തലപ്പുഴ:സിപിഐഎം മാനന്തവാടി ഏരിയ സമ്മേളനത്തിന് വെള്ളിയാഴ്ച തലപ്പുഴയില്‍ കൊടിയുയരും. ശനി, ഞായര്‍ ദിവസങ്ങളില്‍ തലപ്പുഴ ചുങ്കത്ത് പി എ മുഹമ്മദ് നഗറിലാണ് പ്രതിനിധി സമ്മേളനം. തൃശിലേരി അനന്തോത്ത് പി വി രവീന്ദ്രന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും എം റെജീഷ് ക്യാപ്റ്റനായ പതാക ജാഥ വെള്ളി രാവിലെ ഒന്‍പതിന് ജില്ലാ സെക്രട്ടറിയേറ്റംഗം പി കെ സുരേഷ് ഉദ്ഘാടനം ചെയ്യും. മുള്ളന്‍കൊല്ലി, കാട്ടിക്കുളം, കുറുക്കന്‍മൂല, കൊയിലേരി, വള്ളിയൂര്‍ക്കാവ്, മാനന്തവാടി ബസ്സ്റ്റാന്‍ഡ്, എരുമത്തെരുവ്, പിലാക്കാവ്, ഗോദാവരി എന്നിവിടങ്ങില്‍ പര്യടനം നടത്തി തലപ്പുഴയില്‍ എത്തും.
കണ്ണോത്ത്മലയില്‍ ടി തങ്കപ്പന്റേയും എം സി ചന്ദ്രന്റേയും സ്മൃതിമണ്ഡപത്തില്‍ നിന്നും കെ എം വര്‍ക്കി ക്യാപ്റ്റനായ കൊടിമരജാഥ ജില്ലാ സെക്രട്ടറിയേറ്റംഗം പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്യും. വെണ്‍മണി, കാട്ടിമൂല, യവനാര്‍കുളം, അമ്പലക്കൊല്ലി, വിമലനഗര്‍, ഒഴക്കോടി, കുഴിനിലം എന്നിടങ്ങളില്‍ പര്യടനം നടത്തി തലപ്പുഴയില്‍ എത്തും. ഇരുജാഥകള്‍ക്കും ടൗണില്‍ സ്വീകരണം നല്‍കി പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍(തലപ്പുഴ ടൗണ്‍) പതാക ഉയര്‍ത്തും.
ശനി രാവിലെ 10 ന് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്യും. 2069 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 150 പ്രതിനിധികളും 21 ഏരിയ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും.





Leave a Reply