May 10, 2026

പുൽപ്പള്ളി ഗവ. ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയർത്തണം : ആം ആദ്മി പാർട്ടി.  

0
Img 20241206 083750
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി ഗവ. ആശുപത്രി താഴെയങ്ങാടിയിലേ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയതോടുകൂടി പഴയ ആശുപത്രി കെട്ടിടം ആരും നോക്കാനില്ലാതെ അനാഥമായ അവസ്ഥയിൽ ആണ് ഉള്ളത്. വലിയ പ്രതീക്ഷയോടെ തുടങ്ങിയ പുതിയ ആശുപത്രിയിലും അടിസ്ഥാന സൗകര്യങ്ങൾ പലതും ഏർപ്പെടുത്താത്തതുകൊണ്ട് ജനം ദുരിതത്തിൽ ആണ്. ആയതിനാൽ പുതിയ കെട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പെടുത്തുകയും പഴയ ആശുപത്രി കെട്ടിടത്തിൽ ഗൈനക്കോളജി, കാർഡിയോളജി, പീടിയാട്രിക് തുടങ്ങിയ വിഭാഗങ്ങൾ ആരംഭിക്കുവാനും സാധിച്ചാൽ പനമരം, പൂതാടി, പുൽപ്പള്ളി, മുള്ളൻ കൊല്ലി പഞ്ചായത്തുകളിൽ ഉള്ള ഒന്നര ലക്ഷത്തിൽ അധികം വരുന്ന ജനങ്ങൾക്ക് വലിയൊരു ആശ്വാസമാകും. അതോടൊപ്പം മനന്തവാടി ജില്ല ആശുപത്രി മെഡിക്കൽ കോളേജ് ആക്കി മാറിയ സാഹചര്യത്തിൽ ബത്തേരി താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയാക്കുകയും പുൽപ്പള്ളിയിലെ പഴയ ആശുപത്രി ഇരുന്ന സ്ഥലത്ത് ആവശ്യത്തിന് കെട്ടിടങ്ങൾ പണിത് താലുക്ക് ആശുപത്രി ആക്കി ഉയർത്തുകയും ചെയ്യണം എന്ന് ആം ആദ്മി പാർട്ടി പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അങ്ങനെയാണെങ്കിൽ പുൽപ്പള്ളി നിവാസികൾക്ക് അടിയന്തിര ഘട്ടങ്ങളിലും, രാത്രികാലങ്ങളിലും ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് സാധിക്കും . ആം ആദ്മി പാർട്ടി പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഒ.എം തോമസ് ഒറ്റക്കുന്നേൽ ആദ്ധ്യക്ഷത വഹിച്ച യോഗം ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ കൊല്ലവേലിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബേബി തയ്യിൽ, .എ എം ചാക്കോ, ഷിനോജ് കണ്ണംപള്ളി , അജി കാഞ്ഞിരക്കാട്ട് തോമസ് മറ്റത്തിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *