പുൽപ്പള്ളി പബ്ലിക് ലൈബ്രറി വായനോത്സവ മത്സരം നടത്തി.
പുൽപ്പള്ളി : ലൈബ്രറി കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തുന വായനോത്സവത്തിൻ്റെ ഭാഗമായി പുൽപ്പള്ളി പബ്ലിക്ക് ലൈബ്രറിയുമായി ചേർന്ന് വിജയ എച്ച്.എസ്.എസിൽ വെച്ച് സ്കൂൾ തല വായന മത്സരം നടത്തി.
പുൽപ്പള്ളി, വിജയ ഹൈസ്കൂൾ പ്രധാനാ ധ്യാപിക ബിന്ദു.ജി. പരിപാടി ഉദ്ഘാടനം ചെയ്തു.
ബിന്ദു. കെ. ദാമോധരൻ , ബിന്ദു പ്രസാദ് സംസാരിച്ചു.വിജയൻ .കെ .എസ്. അദ്ധ്യക്ഷം വഹിച്ചു. സ്മിത. കെ.എസ്. സ്വാഗതവും പി .യു . മർക്കോസ് നന്ദിയും പറഞ്ഞു.
എ ശിവദാസൻ മാസ്റ്റർ നയിച്ച ക്വിസ് പരിപാടിയിൽ . – ഒന്നാം സമ്മാനം നിവേദിത ബിജു,രണ്ടാം സമ്മാനം ആതിര ‘എ’ജെ മൂന്നാം സ്ഥാനം ആൽബിന.റ്റി. വർഗ്ഗീസും കരസ്ഥമാക്കി.
Leave a Reply