January 15, 2025

വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരൻ മരിച്ചു 

0
Img 20241206 095629

ബത്തേരി :നായ്ക്കട്ടി: മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ മൂന്ന് വയസുകാരൻ മരിച്ചു. നായ്ക്കട്ടി മറുകര രഹീഷിൻ്റേയും, അഞ്ജനയുടേയും മകൻ ദ്രുപത് (3) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. അഞ്ജനയുടെ പിതാവ് മോഹൻദാസ് ദ്രുപതിനെയും കൊണ്ട് റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്തു നിന്നു വന്ന ബൈക്കിടിക്കുകയായിരുന്നു. തുടർന്ന് റോഡിൽ തെറിച്ചുവീണ് സാരമായ പരിക്കേറ്റ കുട്ടിയെ ഉടൻ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *