May 10, 2026

പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ റോഡിന്റെ സർവ്വേയും ഇൻവെസ്റ്റിഗേഷൻ നടപടികളും ആരംഭിച്ചു

0
Img 20241210 Wa0007
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ:പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ റോഡിന്റെ സർവ്വേയും ഇൻവെസ്റ്റിഗേഷൻ നടപടികളും ആരംഭിച്ചു. പരിരക്ഷിത പ്രദേശങ്ങളായ വയനാട് പടിഞ്ഞാറത്തറയിലെ പദ്ധതിയുടെ ഉത്ഘാടനം എം സി ജോണി കാപ്പിക്കളം നിർവഹിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് ആശംസകളുമായി രംഗത്തെത്തി.”ഒരു നാടിന്റെ ചിരകാലസ്വപ്നത്തിന് 30 വർഷത്തിന് ശേഷം തിരി തെളിയുകയാണ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ബദൽ പാതകൾ വഴിയുള്ള സർക്കാർ ശ്രമം,” എന്ന് നാട്ടുകാർ പറഞ്ഞു. 70% പണി പൂർത്തിയാക്കിയ പാത വടക്കേ കേരളത്തിലെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വഴികളിലൊന്നായിരിക്കും എന്നാണ് പ്രതീക്ഷ.

പൂഴിത്തോട് പടിഞ്ഞാറത്തറ ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ, രണ്ട് വർഷമായി നീണ്ടുനിൽക്കുന്ന റിലേ സമരവും, കോഴിക്കോടു (പേരാമ്പ്ര) പ്രദേശങ്ങളിലും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും ശക്തമായ പിന്തുണയും ഈ സർവ്വേയ്ക്ക് ശ്രദ്ധേയമായ പരിഗണന നൽകിയിട്ടുണ്ട്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച്, പദ്ധതി വിജയം നേടുമെന്നാണ് പ്രതീക്ഷ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *