പാതയോരത്ത് മാലിന്യം തള്ളുന്നു; പ്രതിഷേധവുമായി നാട്ടുകാർ
അഞ്ചുകുന്ന്: വെള്ളരിവയൽ -കാരക്കാമല പാതയോരത്ത് മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പാതയോരത്ത് ചാമുണ്ഡിയിൽ മങ്കാണി പാടശേഖരത്തിനും ചെറുപുഴയ്ക്കും സമീപം വ്യക്തിയുടെ വയലിലും റോഡിലുമായാണ് കെട്ടിട നിർമാണ അവശിഷ്ടങ്ങളും പ്ലാസ്‌റ്റിക് അടക്കമുള്ള മാലിന്യവും തള്ളിയിരിക്കുന്നത്.പാതയിലും പുഴയോരത്തും വയലുകളിലും വൻതോതിൽ മാലിന്യം തള്ളുന്നതിനെക്കുറിച്ച് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും പരിശോധിക്കാൻ പോലും തയാറായിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും മാലിന്യം ഇവിടെ കുന്നുകൂടുന്ന അവസ്ഥയാണ്. ഇങ്ങനെ പോയാൽ പുഴയോരങ്ങളും കൃഷിയിടവും ജലസ്രോതസ്സും മാലിന്യങ്ങൾ കൊണ്ട് നിറയുമെന്നും അടിയന്തരമായി പ്രദേശത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Leave a Reply