സംഘാടകസമിതി രൂപീകരിച്ചു
കൽപ്പറ്റ :കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടമായ മേപ്പാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിൻസിയ നസ്റിൻ കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനസ്, കോഴിക്കോട് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥൻ ഷിഹാബുദ്ദീൻ എന്നീ പോലീസ് ഉദ്യോഗസ്ഥർക്ക് വീട് നിർമ്മിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. കൽപ്പറ്റ ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വച്ച് നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് നിർവഹിച്ചു. പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എസ്.ആർ. ഷിനോദാസ് അധ്യക്ഷത വഹിച്ചു. കെ.പി ഓ.എ സംസ്ഥാന ജോയിൻറ് സെക്രട്ടറി പി.പി മഹേഷ് കെ.പി.ഓ.എ ജില്ലാ പ്രസിഡണ്ട് എം.എ. സന്തോഷ്, കെ.പി.എച്ച്.സി.എസ് ഡയറക്ടർ പി.സി. സജീവ്, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് കെ. എം. ശശിധരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി. പ്രദീപൻ സ്വാഗതവും സംസ്ഥാന നിർവാഹ സമിതി അംഗം എൻ. ബഷീർ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ജി.പി. അഭിജിത്ത്, എം.എം. അജിത് കുമാർ, സഞ്ജു വി കൃഷ്ണൻ, കെ.പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക്, ജില്ലാ പ്രസിഡൻറ് ബിപിൻ സണ്ണി എന്നിവർ സന്നിഹിതരായി. 101 അംഗങ്ങളുള്ള സംഘാടകസമിതിയുടെ ചെയർമാനായി ബിപിൻ സണ്ണിയെയും വൈസ് ചെയർമാനായി ടി.പി. റിയാസിനെയും കൺവീനറായി ഇർഷാദ് മുബാറക്കിനെയും ജോയിൻറ് കൺവീനർ ആയി എം.ബി. ബിഗേഷിനെയും 21 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
വീട് നിർമ്മിക്കുന്നതിന് ആവശ്യമായ 9 സെൻറ് സ്ഥലം വീതം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ആണ് വാങ്ങി നൽകിയത്.
Leave a Reply