January 13, 2025

വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എ പിടികൂടിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

0
Img 20241211 182058

കമ്പളക്കാട്: വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച 23.49 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വില്‍പ്പനക്ക് സഹായിക്കുന്ന മുട്ടില്‍, പറളിക്കുന്ന്, പുത്തൂര്‍കണ്ടി വീട്ടില്‍ പി.എം. നജീബ്(27)നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവില്‍ കഴിഞ്ഞു വന്ന ഇയാളെ മൃഗാശുപത്രി കവലയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

 

നവംബർ 29 ന് ഉച്ചയോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കമ്പളക്കാട് ഒന്നാം മൈല്‍, കറുവ വീട്ടില്‍, കെ മുഹമ്മദ് നിസാമുദ്ധീന്റെ(25) വീടിന്റെ കിടപ്പു മുറിയില്‍ നിന്നാണ് 23.49 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ഇയാളെ അന്ന് തന്നെ കമ്പളക്കാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അറസ്റ്റ് ചെയ്തിരുന്നു. അലുമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളില്‍ നിറച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. കൂടാതെ ഇത് തൂക്കുന്നതിനായുള്ള ഡിജിറ്റല്‍ ത്രാസും പിടിച്ചെടുത്തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *