ലോക പർവത ദിനത്തോടനുബന്ധിച്ച് വയനാട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻസെമിനാർ നടത്തി.
കൽപ്പറ്റ :ലോക പർവത ദിനത്തോടനുബന്ധിച്ച് വയനാട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ, കൽപ്പറ്റ റെയിഞ്ചിന്റെ ആഭ്യമുഖ്യത്തിൽ കല്പറ്റ ഗവൺമെന്റ് ഐ. ടി. ഐ കോളേജിൽവെച്ച് സെമിനാർ നടത്തി. നിതിൻ (അധ്യാപകൻ ഐ.ടി.ഐ ) സ്വാഗത പ്രസംഗം നടത്തി. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രഞ്ജിത്ത് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. എ.എ.അജിത്ത് (പ്രിൻസിപ്പൽ ഗവ.ഐ.ടി.ഐ, കൽപ്പറ്റ)ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അശ്വനി കൃഷ്ണ (ബയോളജിസ്റ്റ് സൗത്ത് വയനാട് ഡിവിഷൻ) പർവ്വതദിനത്തേക്കുറിച്ച് സെമിനാർ ക്ലാസ് നടത്തി, എo. കെ.ശശി (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ) നന്ദി പറഞ്ഞു.അധ്യാപകർ,വിദ്യാർത്ഥികൾ, സോഷ്യൽ ഫോറസ്റ്ററി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Leave a Reply