January 15, 2025

യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസ്: സ്ഥിരം കുറ്റവാളിയായ പ്രതിയെ വീട് വളഞ്ഞ് പിടികൂടി.

0
Img 20241211 Wa0045

ബത്തേരി: യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസില്‍ സ്ഥിരം കുറ്റവാളിയായ പ്രതിയെ പിടികൂടി. നെന്മേനി, മഞ്ഞാടി, കേളോത്ത് വീട്ടില്‍, അനൂജ് അബു(30)വിനെയാണ് വീട്ടില്‍ നിന്ന് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാള്‍ വീട്ടിലേക്ക് വന്നപ്പോഴായിരുന്നു തിങ്കളാഴ്ച രാത്രിയോടെ പിടികുടിയത്. സംഭവത്തില മറ്റു മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. കല്‍പ്പറ്റ, ബത്തേരി, അമ്പലവയല്‍, വൈത്തിരി സ്‌റ്റേഷനുകളിളിലായി അടിപിടി, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് അനൂജ് അബു

 

നവംബര്‍ 24ന് രാത്രി 11 മണിയോടെ ബത്തേരി ടൗണിലാണ് സംഭവം. മൂലങ്കാവ് സ്വദേശിയായ യുവാവിനാണ് കമ്പിവടി കൊണ്ടും നഞ്ചക്ക് കൊണ്ടും ക്രൂരമായ മര്‍ദനമേറ്റത്. അന്ന് പകല്‍ ഇയാളുടെ സുഹൃത്തും മറ്റൊരാളുമുണ്ടായ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ഇടപെട്ടതിനെതുടര്‍ന്നുള്ള വിരോധമാണ് അക്രമത്തിന് കാരണം. രാത്രികമ്പിവടിയും നഞ്ചക്കുമായി വന്ന് മര്‍ദിക്കുകയായിരുന്നു. അനൂജ് അബു ഉള്‍പ്പെടെയുള്ള നാല് പേര്‍ ചേര്‍ന്ന് കമ്പിവടി കൊണ്ട് തലക്കടിക്കുകയും, നഞ്ചക്ക് കൊണ്ട് നെറ്റിക്ക് അടിക്കുകയും, താഴെ വീഴ്ത്തി ചവിട്ടുകയുമായിരുന്നു. കമ്പിവടി കൊണ്ട് വീണ്ടും തലക്കടിക്കാനുള്ള ശ്രമം യുവാവ് കൈകൊണ്ട് തടഞ്ഞതിനാലാണ് ജീവന്‍ രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടടര്‍ എസ്.എച്ച്.ഒ ശംഭുനാഥ്, എ.എസ്.ഐ അശോകന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ അരുണ്‍ജിത്ത്, സിവില്‍ പോലീസ് ഓഫിസര്‍ അനൂഷ, അജ്മല്‍, അനില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *