May 10, 2026

ചൂരൽമലക്ക് കാരുണ്യഹസ്തവുമായി മ്ലാമല മുഹിയിദ്ധീൻ മുസ്ലിം ജമാഅത്ത്

0
Img 20241212 Wa0008
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി : പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ചൂരൽമലയിലേക്ക് സഹായഹസ്തവുമായി ഇടുക്കി മ്ലാമല മുഹിയിദ്ധീൻ മുസ്ലിം ജമാഅത്ത് പ്രതിനിധികൾ എത്തി. ദുരന്തത്തിനിരയായ ചൂരൽമല, മുണ്ടക്കൈ, അട്ടമല മേഖലയിലെ അർഹരായവർക്ക് അമ്പത്തിയൊന്ന് കട്ടിലുകൾ കൈമാറി. ഭൂ പ്രകൃതി കൊണ്ടും ജീവിതശൈലി കൊണ്ടും ദുരന്തമേഖലയോട് ഏറെ സാമ്യം ഉള്ള പ്രദേശമാണ് ഇടുക്കി ജില്ലയിലെ മ്ലാമല. സാധാരണക്കാരായ കർഷക വൃത്തി ചെയ്യുന്ന അറുപത് കുടുംബങ്ങൾ മാത്രം ഉൾക്കൊള്ളുന്ന കൊച്ചു ജമാഅത്താണ് മ്ലാമല മുസ്ലിം ജമാഅത്ത്. വയനാട് ദുരന്തത്തിന്റെ വ്യാപ്‌തി മനസിലാക്കിയ മഹല്ല് അംഗങ്ങൾ ഒറ്റക്കെട്ടായി അന്ന് മുതൽ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഇന്ന് അമ്പത്തിയൊന്ന് കുടുംബങ്ങൾക്ക് കട്ടിൽ എത്തിച്ചു നൽകിയത്. മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌, വാർഡ് മെമ്പർമാർ എന്നിവരുടെ സഹായത്തോടെയാണ് അർഹരെ കണ്ടെത്തിയത്. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബാബു ഉദ്‌ഘാടനം ചെയ്തു. മ്ലാമല മുഹിയിദ്ധീൻ ജമാഅത്ത് പ്രസിഡന്റ്‌ കബീർ താന്നിമൂട്ടിൽ അധ്യക്ഷത വഹിച്ചു. മേപ്പാടി പഞ്ചായത്ത്‌ മെമ്പർ നൂറുദ്ധീൻ, മ്ലാമല മസ്ജിദ് ഇമാം യൂനുസ് മൗലവി, ചൂരൽമല ഗവണ്മെന്റ് ഹൈസ്കൂൾ പി ടി എ പ്രസിഡന്റ്‌ നെജുമുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. മ്ലാമല മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്‌ ഷമീർ മേക്കേൽ, ജനറൽ സെക്രട്ടറി നസീബ് തൂമ്പുങ്കൽ, സെക്രട്ടറി ഷാനവാസ്‌ , കട്ടിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ വി ബി കാസിം, കൺവീനർ മാരായ റഷീദ് കുന്നേ പറമ്പിൽ, ഷാജഹാൻ പടവുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *