വിദേശ വനിതയുടെ മൃതദേഹം ആമ്പുലൻസിനുള്ളിൽ : അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ
വയനാട്: വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച ആമ്പുലൻസിനുള്ളിൽ ഷെഡിൽ സൂക്ഷിച്ച സംഭവം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞമാസം 20 നാണ് വിദേശ വനിത പാൽവെളിച്ചം ആയുർവേദ റിസോർട്ടിൽ മരിച്ചത്. മരണം സ്ഥിരീകരിച്ച് ആയുർവേദ ഡോക്ടറാണ് സർട്ടിഫിക്കേറ്റ് നൽകിയതെന്ന് പരാതിയുണ്ട്. മരണത്തെക്കുറിച്ച് ഡി.എം.ഒ അറിഞ്ഞത് പിന്നീടാണെന്ന് പരാതിയുയർന്നിട്ടുണ്ട്.
ഒരാഴ്ച്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Leave a Reply