നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനുമുമ്പിൽ ധർണ്ണ നടത്തി.
കൽപ്പറ്റ:- നാഷണൽ ലീഗ് വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ പോസ്റ്റ് ഓഫീസിനു മുൻപിൽ മുണ്ടക്കൈ, ചൂരൽമല ദുരന്തം നടന്നു 4മാസം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ ദുരിതാശ്വാസംഫണ്ട് നല്കാത്തത്തിൽ പ്രതിഷേധിച്ചു ധർണ്ണ നടത്തി. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ എ. പി. അബ്ദുൽവഹാബ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ. മുഹമ്മദലി കൽപ്പറ്റ അധ്യക്ഷം വഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ നാസർ കോയ തങ്ങൾ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഇസ്മായിൽ കെ. പി, ഒ. പി. അയ്. കോയ, സംസ്ഥാന യൂത്ത് പ്രസിഡന്റ് സാലിഹ് ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ഒ. പി. റഷീദ്, സാലിഹ് മേഡത്തിൽ, ഖാലിദ് മഞ്ചേരി, നാഷണൽ ലേബർ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജെയിംസ് കാഞ്ഞിരത്തിങ്കൽ, പ്രവാസിലീഗ് സംസ്ഥാന പ്രസിഡണ്ട് റഫീഖ് അഴിയൂർ, മെഹബൂബ് കുറ്റിക്കറ്റൂർ, ഷെമീർ മുണ്ടേരി എന്നിവർ സംസാരിച്ചു. സെക്രട്ടറി നജീബ് ചന്തക്കുന്നു സ്വാഗതവും ബീരാൻഹാജി നന്ദിയും പറഞ്ഞു..
Leave a Reply