January 15, 2025

കടയിൽ കയറി വ്യാപാരിയെ മർദ്ദിച്ച സംഭവം ;കർശന നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 

0
Img 20241212 210916

കാവുംമന്ദം: കടയിൽ കയറി വ്യാപാരിയെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംമന്ദം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കാപ്പ കുറ്റവാളിയും പ്രദേശത്ത് സ്ഥിരം പ്രശ്നക്കാരനുമായ കുരിശ് ഷിജു എന്ന കാരനിരപ്പിൽ ഷിജുവാണ് ആപ്പിൾ മൊബൈൽസ് ഉടമ അബ്‌ദുൾ ഗഫൂർ .പി. എന്നയാളെ കടയിൽ കയറി മർദ്ദിക്കുകയും കംബ്യൂട്ടറും മൊബൈൽ ഫോണുകളും, സ്പീക്കറുകളും അടക്കം നശിപ്പിക്കുകയും ചെയ്തതെന്ന് വ്യാപാരികൾ പറഞ്ഞു.സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോജിൻ. ടി. ജോയി അദ്ധ്യക്ഷത വഹിച്ചു. മുജീബ് പാറക്കണ്ടി, അബ്ദുള്ള കുത്തിനി, അഷ്റഫ് പി.കെ, മാഴ്‌്. റ്റി.ജെ, ഗഫൂർ.ടി., റെജിലാസ് കെ.എ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *