വി ജെ ജോഷിത യ്ക്ക് അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സെലക്ഷൻ
![Img 20241213 105003](https://newswayanad.in/wp-content/uploads/2024/12/img_20241213_105003.jpg)
കൽപ്പറ്റ:കേരള ക്രിക്കറ്റ് താരം വി ജെ ജോഷിത യ്ക്ക് അണ്ടർ /19 ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിച്ചിരിക്കുന്നു. മലേഷ്യയിൽ വച്ച് നടക്കുന്ന ഏഷ്യ കപ്പ് മത്സരത്തിനുള്ള ടീമിലാണ് ഇടം നേടിയത്. ഡിസംബർ 15 ന് മത്സരങ്ങൾ ആരംഭിക്കും. വേൾഡ് കപ്പിനു മുന്നോടിയായുള്ള മത്സരമാണ്. വയനാട് ഡിസ്ട്രിക്ട് അസോസിയേഷൻ കോച്ച് അമൽ ബാബു വിന്റെ കോച്ചിംഗ് ക്യാമ്പിലൂടെ കെ സി എ അക്കാദമി സെലെക്ഷൻ ലഭിക്കുകയും കെ സി എ പരിശീലകാരായ ദീപതി ടി , ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവരുടെ ചിട്ടയായ പരിശീലനത്തിലൂടെ ഇന്ത്യൻ ടീമിലേക്ക് സെലെക്ഷൻ ലഭിക്കുകയും ചെയ്തു.
കേരള ക്രിക്കറ്റ് അസോസിയേഷൻ ഉടമസ്ഥതയിലുള്ള കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന വയനാട് ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. കെ സി എ യുടെയും വയനാട് അസോസിയേഷൻ്റെയും പൂർണ പിന്തുണയാണ് മിന്നുമണിക്കും സജനക്കും ശേഷം പുതിയ താരത്തിനും ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറക്കാൻ കാരണമായത് എന്ന് ജില്ലാ സെക്രട്ടറി നാസിർ മച്ചാൻ പറഞ്ഞു.
കേരള അണ്ടർ 19 ടീം ക്യാപ്റ്റൻ ആയിരുന്ന കൽപ്പറ്റ സ്വദേശി ജോഷിത അണ്ടർ 23& സീനിയർ ടീം അംഗവുമാണ്. ഈ വർഷം ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ചതാണ് ഇന്ത്യൻ ടീമിൽ ഇടം നേടാനായത്. കഴിഞ്ഞ വർഷം ഡബ്ലിയു പി എൽ ഡൽഹി ക്യാപിറ്റൽസിന്റെ നെറ്റ് ബൗളർ ആയിരുന്നു.
Leave a Reply