January 15, 2025

വൈ.എസ്.കെ – കുപ്പാടിത്തറ പ്രീമിയര്‍ ലീഗ് *യുണൈറ്റഡ് പാണ്ടങ്കോട് ചാമ്പ്യന്മാര്‍*

0
Img 20241215 220048

കുപ്പാടിത്തറ: നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും, കലാ കായിക രംഗങ്ങളിലൂടെയും പ്രഗത്ഭരായ കുപ്പാടിത്തറയിലെ യംഗ് സ്ട്രൈക്കേഴ് അണിയിച്ചൊരുക്കിയ കുപ്പാടിത്തറ പ്രീമിയര്‍ ലീഗ് സീസണ്‍ 2 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ യുണൈറ്റഡ് പാണ്ടങ്കോട് ചാമ്പ്യന്മാരായി. 2024 ഡിസംബര്‍ 14, 15 തിയ്യതികളിലായി പടിഞ്ഞാറത്തറ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റില്‍ ചലഞ്ചേഴ്സ് ചെന്നലോടിനെ പരാചയപ്പെടുത്തിയാണ് യുണൈറ്റഡ് പാണ്ടങ്കോട് ചാമ്പ്യന്മാരായത്. ഫൈനല്‍ മത്സരത്തില്‍ ജിബിന്‍ ജോര്‍ജ്ജ് കളിയിലെ താരമായി. ടൂര്‍ണ്ണമെന്റിലെ ഏറ്റവും വിലപ്പെട്ട കളിക്കാരനായി യുണൈറ്റഡ് പാണ്ടങ്കോടിന്റെ അഭി ഗ്ലെയ്സിനെ തെരെഞ്ഞെടുത്തു. റോക്കേഴ്സ് കുപ്പാടിയുടെ അഖില്‍ ചക്കു ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്റ്സ്മാന്‍ ആയും, റോയല്‍ ക്ലബ്ബിലെ ബിനു എം.കെ മികച്ച ബോളറായും, അരുണ്‍ എം നെ മികച്ച ഫീല്‍ഡറായും തെരെഞ്ഞെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂര്‍ണ്ണമെന്റില്‍ പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *