വ്യാപാരിയെ മർദ്ദിച്ച സംഭവം; വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി
കമ്പളക്കാട്: കമ്പളക്കാട്ടിലെ വ്യാപാരിയായ വാഴയിൽ ബഷീറിനെ അകാരണമായി കെട്ടിട ഉടമയും മകനും ചേർന്ന് മർദ്ദിച്ചതായി ആരോപിച്ചും സംഭവത്തിൽ കർശന നിയമ നടപടി ആവശ്യപ്പെട്ടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് അസ്ലം ബാവ, ജനറൽ സെക്രട്ടറി താരിഖ് കടവൻ, ട്രഷറർ സി രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. കച്ചവടക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി സംഘടന മുന്നോട്ടു പോകുമെന്നും നേതാക്കൾ പറഞ്ഞു.
Leave a Reply