January 15, 2025

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും;കെ.ബി. ഗണേഷ് കുമാർ 

0
Img 20241218 Wa0034

തിരുവനന്തപുരം:മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ .ഗതാഗത ബോധവത്ക്കരണം അനിവാര്യമാണ്. ഡ്രൈവ് പ്രോഗ്രാമിൽ ഡിജിപിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിനായി, സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസിന്റെ എൻഒസി നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.

 

സ്വിഫ്റ്റ് ഡ്രൈവർമാരെ തിരുവനന്തപുരത്ത് വിളിച്ച് ക്ലാസുകളും മുന്നറിയിപ്പും നൽകുകയും കൂടാതെ, വാഹനങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക രജിസ്റ്റർ നൽകുമെന്നും, ഇതിന് ശേഷമുള്ള തെറ്റായ പ്രവർത്തനങ്ങൾ പരിഹരിക്കാൻ പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനങ്ങൾ ഇടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചാൽ ആർ.ടി.ഒ അത് വിലയിരുത്തുകയും നടപടിയെടുക്കുകയും ചെയ്യും. അപകടങ്ങളിൽ മൂന്നു മാസത്തെ ലൈസൻസ് സസ്പെന്റ് ചെയ്യുകയും, ഗുരുതരമായ പരിക്കുകളിൽ ആറ് മാസത്തേക്ക് പെർമിറ്റ് റദ്ദാക്കലായും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *