പനമരം ഗ്രാമപ്പഞ്ചായത്തംഗം ബെന്നി ചെറിയാൻ പഞ്ചായത്തിന് മുൻപിൽ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു
പനമരം : പനമരം ഗ്രാമപ്പഞ്ചായത്തംഗം ബെന്നി ചെറിയാൻ പഞ്ചായത്തിന് മുൻപിൽ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ജില്ലാ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ ഹാജരാക്കി കേസ് ഫയൽ ചെയ്തതതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. അനധികൃതമായി നിയമിച്ചവരെ അടിയന്തരമായി നീക്കംചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ ഡയറക്ടർക്ക് നിർദേശം നൽകി. ഉത്തരവ് വന്നതിനെത്തുടർന്ന് 16 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിക്കുകയായിരുന്നു.
ബെന്നി ചെറിയാൻ സമരത്തിലൂടെ ആവശ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെയും രണ്ട് യു.ഡി.ക്ലാർക്കുമാരെയും നിയമിച്ച് ഉത്തരവിറങ്ങി.
പഞ്ചായത്തിലെ അനധികൃത നിയമനത്തിനെതിരേയുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലും പഞ്ചായത്തിലെ ഒഴിവുകൾ നികത്തണമെന്നും കെട്ടിക്കിടക്കുന്ന മുഴുവൻ ഫയലുകൾ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ബെന്നി ചെറിയാൻ സമരം നടത്തിയത്.
Leave a Reply