October 4, 2026

സിദ്ധ ദിനാചരണം സംഘടിപ്പിച്ചു

0
Img 20241218 181929
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ എട്ടാമത് സിദ്ധ ദിനാചരണം നെൻമേനി പുഞ്ച വയൽ ഊരിൽ സംഘടിപ്പിച്ചു. ശ്രേയസ് വയനാട് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ:ഡേവിഡ് അധ്യക്ഷനായിരുന്നു.സിദ്ധയിലെ പഴയ താളിയോലകൾ, വിവിധ മലയാളം പുസ്തകങ്ങൾ, സിദ്ധ ഔഷധ സസ്യങ്ങൾ, സിദ്ധയിലെ അസംസ്‌കൃത മരുന്നുകൾ എന്നിവയുടെ പ്രദർശനം ഇതോടൊപ്പം സംഘടിപ്പിച്ചു. സിദ്ധ ബോധവൽക്കരണ ക്ലാസിനു ഡോ അരുൺ ബേബി നേതൃത്വം നൽകി.ട്രൈബൽ പ്രൊമോട്ടർ പ്രമീള നന്ദി അർപ്പിച്ചു.സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം നടത്തപ്പെട്ടു.ശ്രേയസ് വയനാട് കോർഡിനേറ്റർ ഷാജി, പോൾ,ട്രൈബൽ യൂണിറ്റ് അംഗം സുർജിത് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *