January 13, 2025

ചുരല്‍മല പാലം പുനര്‍ നിര്‍മ്മിക്കണം- ടി സിദ്ധിഖ് എം എല്‍ എ

0
Img 20241218 Wa0086

കല്‍പ്പറ്റ:ചുരല്‍മല പാലം പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിയോജകമണ്ഡലം എം എല്‍ എ അഡ്വ. ടി. സിദ്ധിഖ് കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി.

ചൂരല്‍മല ടൗണില്‍ ഉണ്ടായിരുന്ന പാലം 2024 ജൂലൈ 30 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോവുകയും, മുണ്ടക്കൈ ഭാഗത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതി വന്നിരിക്കുകയുമാണ്.

മേപ്പാടി-ചൂരല്‍മല റോഡ് അവസാനിക്കുന്നത് ഈ പാലത്തിന്റെ തുടക്കമായിട്ടുള്ള ചൂരല്‍മല ടൗണ്‍ ഭാഗത്തും, പാലത്തിന്റെ മറുഭാഗം ചൂരല്‍മല അരണപ്പുഴ റോഡിന്റെ ഭാഗമാണ് വരുന്നത്. ഉരുള്‍പൊട്ടലില്‍ ഹെക്ടര്‍ കണക്കിന് ഭൂമി ഒലിച്ചു പോയെങ്കിലും എസ്റ്റേറ്റും, കൃഷി ഭൂമികളും അവിടെ തന്നെ നിലനില്‍ക്കുന്നുണ്ട്.

അവിടങ്ങളിലുള്ള കൃഷി വിളവെടുക്കുന്നതിനൊക്കെ ഈ ഒരു പാലം അത്യാവശ്യമാണ്. ബെയിലി പാലം നിലവിലുണ്ടെങ്കിലും ഒരു ശാശ്വത പരിഹാരമല്ല. ഈ ഒരു കാര്യം കൊണ്ട് തന്നെ ഈ പാലം മേപ്പാടി-ചൂരല്‍മല റോഡ് പ്രവൃത്തിയിലോ, ചൂരല്‍മല-അരണപ്പുഴ റോഡ് പ്രവൃത്തിയിലോ പ്രത്യേക പരിഗണന കൊടുത്തു കൊണ്ട് പുനര്‍ നിര്‍മ്മിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *