പുനരധിവാസം ഔദാര്യമല്ല; അവകാശമാണ് – സമര പ്രചാരണ ജാഥ
കൽപ്പറ്റ:പുനരധിവാസം ഔദാര്യമല്ല; അവകാശമാണ് – സമര പ്രചാരണ ജാഥ സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ കേന്ദ്ര കമ്മിറ്റി അംഗം എം.കെ. ദാസൻ ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ നിയമം 2005 പ്രകാരം ഭൂമി ഏറ്റെടുത്ത് നിയമം നടപ്പാക്കാൻ നട്ടെല്ലില്ലാത്ത പിണറായി സർക്കാർ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമര പ്രചാരണ ജാഥയുടെ ഉദ്ഘാടന സമ്മേളനത്തിന് ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.കെ. ഷിബു സ്വാഗതം പറഞ്ഞു. വി.എ. ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply