ആദിവാസി സമൂഹത്തെ അവഹേളിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം ; ഡി.സി.സി. വയനാട്
കൽപ്പറ്റ:കൽപ്പറ്റ എടവക ഗ്രാമ പഞ്ചായത്തിലെ 17 כ൦ വാർഡിൽ വീട്ടിച്ചാൽ 4 സെന്റ് കോളനിയിൽ താമസിക്കുന്ന ചുണ്ടയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകാൻ സർക്കാർ ആംബുലൻസ് വിട്ട് നൽകാത്തതിനാൽ ഓട്ടോറിക്ഷയിൽ കൊണ്ട് പോകേണ്ടി വന്നത് സാംസ്‌കാരിക കേരളത്തിന് ആകെ അപമാനമാണ്. പാവപ്പെട്ട ആദിവാസി മാദനെ ജീപ്പിൽ കെട്ടി വലിച്ചതും കേരളത്തിന് തീർത്താൽ തീരാത്ത നാണക്കേടാണ് വരുത്തിവെച്ചിട്ടുള്ളത്. ആദിവാസി ക്ഷേമത്തിന് പ്രത്യേക വകുപ്പും മന്ത്രിയും ഉള്ള കേരളത്തിൽ ആദിവാസികൾക്ക് ഉണ്ടായ ഈ ദുർഗതി സംബന്ധിച്ച് മറുപടി പറയേണ്ടത് സംസ്ഥാന പട്ടികജാതി – പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളുവാണ്. സ്വന്തം ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ട മന്ത്രി ഒ.ആർ. കേളു ഒരു ട്രൈബൽ പ്രമോട്ടറെ ബലിയാടാക്കി രക്ഷപ്പെടാനാണ് നോക്കുന്നത്.മാനന്തവാടി താലൂക്കിൽ ഒരു ടിഡിഒ ഓഫീസും എടവക പഞ്ചായത്തിൽ ഒരു ടിഇഒ ഓഫീസും പട്ടിക വർഗ്ഗ ക്ഷേമത്തിനായി പ്രവർത്തിക്കുമ്പോഴാണ് ഒരു ആദിവാസി സ്ത്രീയുടെ മൃതദേഹം ഒരു ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോകേണ്ട ഗതികേട് ബന്ധുക്കൾക്ക് ഉണ്ടായത്.
ഈ സംഭവം നടന്നത് മുതൽ ഉത്തരവാദിത്തം സ്വന്തം വകുപ്പിന്റെ തലയിൽ നിന്നും ഒഴിവാക്കാൻ പഞ്ചായത്ത് മെമ്പർക്ക് എതിരായി ആരോപണം ഉന്നയിക്കുകയാണ് പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി. ആദിവാസി ക്ഷേമത്തിന് പൊതുഖജനാവിൽ നിന്നും പണം നീക്കിവയ്ക്കുന്നത് പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിനാണ്, പഞ്ചായത്ത് മെമ്പർക്കല്ല. ആദിവാസികളെ ആശുപത്രിയിൽ എത്തിക്കാനും തിരികെ വീട്ടിൽ എത്തിക്കാനും ആംബുലൻസ് ഓടിയ വകയിൽ മൂന്ന് മാസമായി ആംബുലൻസ് ഉടമകൾക്ക് പണം നൽകുന്നില്ല. അതാണ് മാനന്തവാടി മെഡിക്കൽ കോളേജിലെ പ്രമോട്ടർക്കും എടവക ടിഇഒ ക്കും ആംബുലൻസ് ഏർപ്പെടുത്താൻ കഴിയാതെ പോയത് എന്നാണ് മനസ്സിലാക്കുന്നത്.അത് സത്യമാണെങ്കിൽ ആവശ്യമായ ഫണ്ട് പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിന്റെ താഴെ തട്ടിലുള്ള ഓഫീസുകൾക്കും അനുവദിക്കാതെ വകുപ്പിനെ സമ്പൂർണ പരാജയത്തിലേക്ക് നയിച്ച വകുപ്പ് മന്ത്രിക്കാണ് ആദിവാസി സ്ത്രീയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം. മന്ത്രിക്ക് മന്ത്രി എന്ന നിലയിൽ പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ സ്ഥാനം രാജിവെക്കണമെന്ന് ഡി.സി.സി. ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
Leave a Reply