കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലേക്ക് 23 വരെ പരാതികള്‍ നല്‍കാം
കൽപ്പറ്റ :പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്കടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്ക് ഡിസംബര്‍ 23 വരെ പരാതികള്‍ നല്‍കാം. പരാതികള്‍ താലൂക്ക് ഓഫീസുകള്‍ മുഖേനയും അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായും നല്‍കാം. പരാതിയില്‍ പേര്, ഫോണ്‍ നമ്പര്‍, താലൂക്ക്, ജില്ല എന്നിവ രേഖപ്പെടുത്തണം.
Leave a Reply