ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടി വന്നത് അപമാനകരം: ആർ എസ് പി
കൽപ്പറ്റ: മാനന്തവാടി എടവക ഗ്രാമ പഞ്ചായത്തിൽ 17ാം വാർഡിൽ വീട്ടിച്ചാൽ 4 സെൻ്റ് കോളനിയിൽ താമസിക്കുന്ന ചൂണ്ടയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ട് പോകാൻ സർക്കാർ ആംബുലൻസ് വിട്ട് നൽകാത്തതിനാൽ ഒട്ടോറിക്ഷയിൽ കൊണ്ട് പോകേണ്ടി വന്നത്. നൂറുശതമാനം സാക്ഷരതയുള്ള ‘സാംസ്കാരിക കേരളത്തിന് ആകെ അപനമാനമാണ് ആദിവാസി ക്ഷേമത്തിന് പ്രത്യേക വകുപ്പും മന്ത്രി ഉള്ള കേരളത്തി ആദിവാസികൾക്ക് ഉണ്ടായ ഈ ദുർഗതി സംബഡിച്ച് മറുപടി പറയേണ്ടത് സംസ്ഥാന പട്ടികജാതി -പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒആർ കേളുവാണ് സ്വന്തം ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപെട്ട ഒ ആർ കേളു ഒരു ട്രൈബൽ പ്രമോട്ടറെ ബലിയാടാക്കി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത് മാനന്തവാടി താലുക്കിൽ ടി ഡി ഒ ഓഫീസും ഇടവക പഞ്ചായത്തിൽ ടി ഇ ഒ ഓഫിസും പട്ടികവർഗ്ഗ ക്ഷേമത്തിനായി പ്രവർത്തികുമ്പോഴാണ് ഒരു ആദിവാസി സ്ത്രിയുടെ മൃതദ്ദേഹം ഓട്ടേറിക്ഷയിൽ കൊണ്ടുപോകണ്ട ഗതികേട് ബന്ധുക്കൾക്ക് ഉണ്ടായത്. ഈ സംഭവത്തിൽ പശ്ചാത്തലത്തിൽ ആർ എസ് പി സമരപരിപാടികൾ എറ്റെടുത്ത് നടത്തുമെന്ന് ജില്ലാ സെക്രട്ടി പ്രവീൺ തങ്കപ്പൻ പ്രസ്‌ഥാപനയിൽ പറഞ്ഞു യോഗത്തിൽ ആർ എസ് പി എക്സിക്യൂട്ടീവ് അംഗം എ ഡി ജവഹർ, സുബൈർ, ജില്ല കമ്മറ്റി അംഗം അഷ്റഫ് കാട്ടിക്കുളം, കുഞ്ഞിമുഹമ്മദ്, മാനന്തവാടി ലോക്കൽ സെക്രട്ടറി വേണുഗോപാൽ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു.
Leave a Reply