പൂച്ചട്ടിയിലെ പാടശേഖരം: ടോമിയുടെ കൃഷി പരീക്ഷണം വിജയിച്ചു
പുൽപ്പള്ളി:പുൽപ്പള്ളി മരകാവ് മണ്ഡപത്തിൽ ടോമി നേരം പോക്കിന് വേണ്ടി ഗന്ധകശാല നെല്ല് പൂച്ചട്ടിയിൽ നട്ട് നൂറ് മേനി വിളവെടുത്ത് ശ്രദ്ധാ കേന്ദ്രമായിരിക്കുന്നു.
പൂച്ചട്ടിയിൽ തന്റെ തന്നെ വയലിലെ മണ്ണ് നിറച്ച്, നേരത്തെ പാകി മുളപ്പിച്ച ഞാറുകൾ പൂച്ചട്ടിയിൽ നട്ടാണ് പൂച്ചട്ടിക്കുള്ളിൽ ഗന്ധകശാല നെൽ കൃഷി ടോമി ഇറക്കിയത് .
23- വർഷമായി പുൽപ്പള്ളി ബിവറേജ് ഔട്ട്ലെറ്റ് ജീവനക്കാരനായ ടോമി മണ്ഡപത്തിൽ ജോലിയോടൊപ്പം കൃഷിയും ഏറെ പ്രോത്സാഹിപ്പിച്ചു വരുന്നു .
അഞ്ചേക്കർ കൃഷിയിടത്തിൽ ടോമി നിരവധി ഫലവൃക്ഷങ്ങളും, വിവിധ ഇനം പൂക്കളും ചെടികളും, മീൻ കൃഷിയും , വളർത്തുമൃഗങ്ങളായ കാള, പൂച്ച, വിവിധയിനം പക്ഷികളുടെയും പരിപാലനവും ഏറെ ശ്രദ്ധയോടെ ചെയ്തു വരുന്നു.
കൃഷിയോടുള്ള ടോമിയുടെ അടങ്ങാത്ത ആഗ്രഹമാണ് ജോലിക്കിടയിലും നല്ലൊരു കർഷകനായി മാറാൻ പ്രേരിപ്പിക്കുന്ന ഘടകമെന്ന് അദ്ദേഹം പറയുന്നു.
ഭാര്യ ബെൻസിയും, വിദ്യാർത്ഥികളായ അലനും, അനീറ്റയും ടോമിയുടെ കൃഷിയുടെ വിജയഗാഥയിൽ പ്രോത്സാഹനമായി ഒപ്പം തന്നെയുണ്ട്.





Leave a Reply