January 17, 2025

ഐടിഐകളിലേ യൂണിയൻ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയംനേടി എസ് എഫ് ഐ 

0
Img 20241221 Wa0009

കൽപ്പറ്റ:ജില്ലയിലെ ഐടിഐകളിലേക്ക്‌ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം. മൂന്ന്‌ ഐടിഐകളിൽ രണ്ടിടത്തും മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു. കൽപ്പറ്റ കെഎംഎം ഗവ. ഐടിഐ, വെള്ളമുണ്ട ഗവ. ഐടിഐ എന്നിവിടങ്ങളിലാണ്‌ ആറിൽ ആറുസീറ്റുകളിലും വൻ ഭൂരിപക്ഷത്തിൽ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചത്‌.

കൽപ്പറ്റയിൽ കെഎസ്‌യു–-എംഎസ്‌എഫ്‌ സഖ്യമായ യുഡിഎസ്‌എഫിനോടും വെള്ളമുണ്ടയിൽ കെഎസ്‌യുവിനോടും ആയിരുന്നു മത്സരം.

കൽപ്പറ്റ ഐടിഐയിൽ കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട മാഗസിൻ എഡിറ്റർ, കെഎസ്‌ഐടിസി സീറ്റുകൾ തിരിച്ചുപിടിച്ചാണ്‌ മുഴുവൻ സീറ്റുകളും നേടിയത്‌. കൽപ്പറ്റയിൽ എല്ലാ സീറ്റുകളിലും നൂറ്റമ്പതിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടി.

ജില്ലയിൽ വെറ്ററിനറി, കണ്ണൂർ, കലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിലും പൊളിടെക്‌നിക്‌ കോളേജുകളിലും നേടിയ വിജയങ്ങൾക്ക്‌ പിന്നാലെയാണ്‌ ഐടിഐ യൂണിയനുകളും നേടിയത്‌.

വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ കൽപ്പറ്റയിലും വെള്ളമുണ്ടയിലും വിദ്യാർഥികൾ പ്രകടനം നടത്തി. കൽപ്പറ്റയിൽ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ, ജില്ലാ ജോ. സെക്രട്ടറിമാരായ അപർണ ഗൗരി, കെ എസ്‌ ഷിയാസ്‌, ഏരിയാ സെക്രട്ടറി എ അബിൻബാബു, പ്രസിഡന്റ്‌ പി അൻഷിർ എന്നിവർ നേതൃത്വംനൽകി. വെള്ളമുണ്ടയിൽ ജില്ലാ ജോ. സെക്രട്ടറി കെ എസ്‌ ഷിയാസ്‌, ഏരിയാ സെക്രട്ടറി ഇ എ സായന്ത്‌, പ്രസിഡന്റ്‌ കെ വി നന്ദഗോപാൽ എന്നിവർ നേതൃത്വം നൽകി.

 

തെരഞ്ഞെടുക്കപ്പെട്ടവർകെഎംഎം ഗവ. ഐടിഐ കൽപ്പറ്റ

കൃഷ്ണ ഭട്ട് (ചെയർമാൻ),- പി ആർ വിഷ്ണു (ജനറൽ സെക്രട്ടറി), എ അക്ഷയ് (കെഎസ്ഐടിസി കൗൺസിലർ-), ജോയൽ ജോബി (മാഗസിൻ എഡിറ്റർ), സൂര്യ ഗായത്രി (ആർട്സ് സെക്രട്ടറി-), വി ജെസിൻ (ജനറൽ ക്യാപ്റ്റൻ).-

 

വെള്ളമുണ്ട ഗവ. ഐടിഐ

ബി എ ആസിഫ് നിഹാൽ (ചെയർമാൻ), വി -ജിഷ്ണു (ജനറൽ സെക്രട്ടറി), അദ്വൈത്‌ സുരേഷ് (കെഎസ്ഐടിസി- ), കെ കെ അഭിജിത് (മാഗസിൻ എഡിറ്റർ), -എസ് സൂരജ് (ജനറൽ ക്യാപ്റ്റൻ)-, കെ എം – ആഷിക് (ഫൈൻ ആർട്സ്).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *