ശൈത്യകാല പച്ചക്കറി വിളവെടുപ്പ്
ബത്തേരി: സുൽത്താൻബത്തേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ്
സീഡ് ക്ലബുമായി സഹകരിച്ച് നടത്തിയ ശൈത്യകാല പച്ചക്കറി വിളവെടുപ്പിന്റെ ഒന്നാം ഘട്ടം ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ അബ്ദുൽ നാസർ നിർവഹിച്ചു. എൻ.എസ്.എസ് ക്യാമ്പിനോട് അനുബന്ധിച്ചുള്ള “കലവറ നിറയ്ക്കൽ”പരിപാടിയുടെ ഭാഗമായാണ് വിളവെടുപ്പ് സംഘടിപ്പിച്ചത്. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ അമ്പിളി നാരായണൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിതാ വി.എസ്, കരിയർ മാസ്റ്റർ ഷൈജു.എ.റ്റി ,
സീഡ് ക്ലബ് കോഡിനേറ്റർ മുജീബ്.വി,
അധ്യാപകരായ
സൗമ്യ കുര്യൻ, ഡോ:സന്ധ്യ ,ജുവൽ മരിയ തോമസ് ,
ചൈതന്യ.സി.എസ്, മില്‍ഡ മത്തായി എന്നിവർ പങ്കെടുത്തു.സർവ്വജന സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷമായ
“സർവ്വജനാരവം @75”
ൻ്റെ ഭാഗമായാണ് അഗ്രികൾച്ചർ വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കൃഷിയിടങ്ങൾ
ഒരുക്കിയിട്ടുള്ളത് .
Leave a Reply